വാതോരാതെയുള്ള സംസാരവും എന്തും തുറന്നുപറയാനുള്ള ധൈര്യവും കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ അവതാരകയും അഭിനേത്രിയുമായ വ്യക്തിയാണ് രഞ്ജിനി ഹരിദാസ്. യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന രഞ്ജിനി ജോലി സംബന്ധമായും അല്ലാതെയും യാത്ര ചെയ്യുന്ന ഒരാളാണ്. മനസ്സ് ആഗ്രഹിക്കുന്ന ഇടത്തേക്ക് എല്ലാം യാത്ര പോകണം എന്ന് പറയുന്ന രഞ്ജിനി പോകുന്ന സ്ഥലത്തെക്കുറിച്ചുള്ള സർവ്വ കാര്യങ്ങളും പഠിച്ചതിനുശേഷമാണ് അവിടേക്ക് യാത്ര തിരിക്കുക. എത്തുന്ന സ്ഥലത്ത് ആരും തന്നെ പറ്റിക്കരുത് എന്ന ചിന്തയോടൊപ്പം എല്ലാം അറിയണമെന്ന ആഗ്രഹവും രജനിക്ക് ഉണ്ട്. സ്കൂബഡൈവിങ്, സ്നോർക്കിലിങ്, പാരാസെയ്ലിങ് തുടങ്ങി,സ്വിമ്മിങ് ആയാൽ പോലും വെള്ളത്തിലേറിയസാഹസിക വിനോദങ്ങളും കൂടാതെ കയാക്കിങ്,ജംഗിൾ സഫാരി, ട്രെക്കിങ്, ഹൈക്കിങ് തുടങ്ങിയ വിനോദങ്ങളും ആണ് തനിക്ക് ഏറ്റവും ഇഷ്ടം എന്നും താരം പങ്കുവെക്കുന്നു.
ഇതിനോടൊപ്പം തന്റെ നഷ്ടപ്രണയത്തെ കുറിച്ച് സംസാരിക്കുകയാണ് താരം ഇപ്പോൾ. എന്നെക്കാൾ സ്ട്രോങ് ആയ ഒരാളെ കല്യാണം കഴിക്കാൻ ആണ് ഞാൻ ആഗ്രഹിച്ചത്. എന്റെ ഈ എടുത്തുചാട്ടമുള്ള ജീവിതത്തിന് അങ്ങനെ മാത്രമേ ഒരു കണ്ട്രോൾ ഉണ്ടാകുമെന്ന് ഞാൻ വിശ്വസിച്ചു. അങ്ങനെ ഞാൻ ഒരാളെ പരിചയപെട്ടു. എന്നാൽ അദ്ദേഹത്തിന് വേറൊരു പ്രണയമുണ്ടായിരുന്നു പക്ഷെ ഞാന്‍ അറിയില്ല. ഒരേ സമയം രണ്ട് പേരെയാണ് സ്നേഹിച്ചിരുന്നത്. അത് ഞാന്‍ കണ്ടുപിടിച്ചു. ഒടുവില്‍ ആ പെണ്‍കുട്ടിയെയും കൂട്ടി ഞാന്‍ അവന്റെ വീട്ടില്‍ പോയി. എനിക്ക് ഈ ബന്ധം തുടരാന്‍ താല്പര്യമില്ലെന്നും കുട്ടിയ്ക്ക് വേണമെങ്കില്‍ ആവാമെന്നും ഞാന്‍ പറഞ്ഞു. എനിക്ക് അതൊരു ഷോക്ക് ആയിരുന്നു. ഇപ്പോള്‍ എനിക്ക് ആരെയും വിശ്വസിക്കാന്‍ പറ്റുന്നില്ല. അയാളുടെ പ്രവൃത്തികള്‍ എനിക്ക് കെയറിങ് ആയിട്ട് തോന്നിയത് കൊണ്ടാണ് അത്തരത്തിൽ എനിക്ക് ഇപ്പോൾ തോന്നുന്നത്,രഞ്ജിനി പറയുന്നു.