Thursday, April 22

ഞാനും ശരത്തും തമ്മിൽ പ്രണയത്തിലാണ്, എന്നാൽ വിവാഹം കഴിക്കാൻ പ്ലാനില്ല, ഒടുവിൽ തുറന്നു പറഞ്ഞ് രഞ്ജിനി ഹരിദാസ്

Pinterest LinkedIn Tumblr +

പലപ്പോഴും സോഷ്യൽ മീഡിയ കൊട്ടിഘോഷിക്കുന്ന ഒന്നാണ് രഞ്ജിനി ഹരിദാസിന്റെ വിവാഹം, എന്നാൽ വിവാഹവാർത്ത പുറത്ത് വന്നാൽ ഉടൻ തന്നെ താരം ഇതിനോട് പ്രതികരിക്കുകയും ചെയ്യാറുണ്ട്, ഞാൻ വിവാഹം കഴിക്കാൻ തീരുമാനിച്ചിട്ടില്ല, തീരുമാനിക്കുമ്പോൾ പറയാം എന്നാണ് താരം പറയാറുള്ളത്.ഇക്കഴിഞ്ഞ വാലന്റൈന്‍സ് ദിനത്തില്‍ രഞ്ജിനി പങ്കുവെച്ച ഫോട്ടോയും അതിന് നല്‍കിയ ക്യാപ്ഷനും കണ്ടതോടെ താരം പ്രണയത്തിൽ ആണെന്നും ഉടൻ വിവാഹം ഉണ്ടെന്നും വാർത്തകൾ വന്നിരുന്നു, എന്നാൽ ഇപ്പോൾ അതിനോട് പ്രതികരിക്കുകയാണ് താരം, ഒരു അഭിമുഖത്തിലാണ് രഞ്ജിനി തന്റെ പ്രണയം തുറന്നു പറഞ്ഞിരിക്കുന്നത്.

താന്‍ പ്രണയത്തിലാണെന്ന് പറയുകയാണ് രഞ്ജിനിയിപ്പോള്‍. പതിനാറ് വര്‍ഷത്തോളമായി അടുത്ത് പരിചയമുള്ള ശരത്താണ് കാമുകന്‍. ഒരു തവണ വിവാഹിതനായ സുഹൃത്തുമായി വിവാഹം കഴിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നാണ് താരം പറയുന്നത്. രഞ്ജിനിയുടെ വാക്കുകൾ ഇങ്ങനെ, താനിപ്പോള്‍ പ്രണയത്തിലാണ്. എനിക്ക് 39 വയസുണ്ട്. ഇതെന്റെ ആദ്യത്തെ പ്രണയമല്ല. പതിനാലാം വയസില്‍ പ്രണയിക്കാന്‍ തുടങ്ങിയതാണ്. ഓരോ പ്രണയവും സംഭവിച്ചപ്പോള്‍ ഏറ്റവും ആത്മാര്‍ഥമായി തന്നെ പ്രണയിക്കുകയും പ്രണയിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. പക്ഷേ എന്തൊക്കെയോ കാരണങ്ങളാല്‍ ഒന്നും സക്‌സസ് ആയില്ല.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഇട്ട പ്രണയസന്ദേശം ശരത്തിനുള്ളതാണ്. പതിനാറ് വര്‍ഷത്തോളമായിട്ടുള്ള എന്റെ സുഹൃത്താണ് ശരത്. പക്ഷേ പ്രണയം തുടങ്ങിയത് ഇപ്പോഴാണെന്ന് മാത്രം. ആള്‍ വിവാഹിതനായിരുന്നു. ഞാനാകട്ടെ മറ്റൊരു റിലേഷന്‍ഷിപ്പിലും. രണ്ട് പേരും സിംഗിളായതും ഞങ്ങള്‍ക്കിടയില്‍ പ്രണയം സംഭവിച്ചതും ഇപ്പോഴാണ്. പക്ഷേ ഇത് വിവാഹത്തിലേക്ക് കടക്കുമോ എന്ന് എനിക്ക് അറിയില്ല.

കല്യാണം കഴിക്കാം എന്നൊരു ലീഗൽ  കോൺട്രാക്ട് ഞാൻ വെക്കാറില്ല, വിവാഹം കഴിച്ചാൽ പ്രെഷർ കൂടും. എന്നെകുറിച്ച് എനിക്ക് നന്നായി അറിയാം, എനിക്ക് നല്ല ഈഗോ ഉണ്ട്, മാത്രമല്ല ഞാൻ നല്ല ദേഷ്യക്കാരി കൂടിയാണ്, എന്റെ ഈഗോ എന്റെ കൂടെ നിൽക്കുന്ന ആളിനും പകരാനുള്ള ചാൻസ് ഉണ്ട്, ഞാൻ എല്ലാവരെയും ഒരുപോലെ ട്രീറ്റ് ചെയ്യാറുണ്ട്, അത് എല്ലാവര്ക്കും ഇഷ്ടപ്പെടില്ല, പിന്നെ ഇന്ന് കാണുന്ന പോലെ ആയിരിക്കില്ല നാളെ ആളുകൾ. അതുകൊണ്ടാണ് വിവാഹം കഴിക്കാൻ ഞാൻ തീരുമാനിക്കാത്തത് എന്ന് താരം പറയുന്നു

teevandi enkile ennodu para
Loading...
Share.

About Author

Comments are closed.