Tuesday, August 11

മലയാള സിനിമയിലെ രാജുവിന്റെ വളര്‍ച്ച അച്ഛന്‍ മകനെ നോക്കിക്കാണുന്നതു പോലെ ഞാന്‍ കാണുകയായിരുന്നു;മനസ്സ് തുറന്ന് രഞ്ജിത്ത്

Pinterest LinkedIn Tumblr +

നന്ദനം എന്ന ചിത്രത്തിലൂടെ സംവിധായകനായ രഞ്ജിത്ത് മലയാളികൾക്ക് സമ്മാനിച്ച താരമാണ് പൃഥ്വിരാജ്. താരമിപ്പോൾ നടൻ, ഗായകൻ, സംവിധായകൻ എന്നീ മേഖലകളിലൂടെ മുന്നേറുകയാണ്. മലയാളികൾക്ക് മുൻപിൽ താൻ പരിചയപ്പെടുത്തിയ പൃഥ്വിരാജിനെ കുറിച്ച് ഇപ്പോൾ മനസ്സ് തുറക്കുകയാണ് രഞ്ജിത്.

രഞ്ജിത്തിന്റെ വാക്കുകൾ:

ആദ്യമായി അഭിനയിക്കാനെത്തുന്നവന്റെ ചളിപ്പൊന്നും ഞാന്‍ അന്നവനില്‍ കണ്ടില്ല. മല്ലിക ചേച്ചിയെ വിളിച്ച് ഇളയ മകനെ ഒന്നു കാണണമെന്ന ആവശ്യം പറഞ്ഞു. എന്നെക്കാണാന്‍ അവന്‍ ട്രെയിനില്‍ കോഴിക്കോടെത്തി. ആദ്യക്കാഴ്ചയില്‍ തന്നെ എന്റെ മനു ഇവനാണെന്ന് ഞാനുറപ്പിച്ചിരുന്നു. താടി വടിച്ചു കളയരുത് എന്നു നിര്‍ദേശിച്ച് ഞാനന്ന് ഇവനെ തിരിച്ചയച്ചു. മലയാള സിനിമയിലെ രാജുവിന്റെ വളര്‍ച്ച അച്ഛന്‍ മകനെ നോക്കിക്കാണുന്നതു പോലെ ഞാന്‍ കാണുകയായിരുന്നു. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

രഞ്ജിതും പൃഥ്വിരാജും ഇപ്പോള്‍ സച്ചി സംവിധാനം ചെയ്യുന്ന ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തില്‍ ഒന്നിച്ച് അഭിനയിക്കുകയാണ്. ഈ ചിത്രത്തിൽ അച്ഛനും മകനും ആയിട്ടാണ് ഇരുവരും എത്തുന്നത്.

പൃഥ്വിരാജ് ബിജു മേനോനോടൊപ്പം ഒരു ഇടവേളക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് അയ്യപ്പനും കോശിയും. പൃഥ്വിരാജും ബിജുമേനോനും ഒന്നിച്ചഭിനയിച്ച അനാർക്കലി എന്ന ചിത്രത്തിലൂടെ പൃഥ്വിരാജിന് വലിയൊരു ഹിറ്റ് സമ്മാനിച്ച തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയാണ് ഈ ചിത്രം അണിയിച്ചൊരുക്കുന്നത്. അനാർക്കലി എന്ന ചിത്രത്തിലെ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചപ്പോൾ പ്രേക്ഷകർക്ക് ഏറെ ആകാംഷയാണ് ഉള്ളത്. ഗോൾഡ് കോയിൻ മോഷൻ പിക്ചർസിന്റെ ബാനറിൽ രഞ്ജിത്തും പി എം ശശിധരനും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
അന്നാ രേഷ്മരാജൻ, സിദ്ദിഖ്, അനുമോഹൻ ജോണി ആന്റണി, അനിൽ നെടുമങ്ങാട്, തരികിട സാബു
ഷാജു ശ്രീധർ ,ഗൗരി നന്ദ തുടങ്ങിയ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.ചിത്രത്തിൽ പൃഥ്വിരാജിന്റെ സഹോദരന്റെ വേഷം ചെയ്യുന്നത് മഴവിൽ മനോരമയിലെ റിയാലിറ്റി ഷോ നായികാ നായകനിലൂടെ ശ്രദ്ധേയനായ നന്ദു ആനന്ദ് ആണ്.

“Lucifer”
Loading...
Share.

About Author

Comments are closed.