Friday, May 24

നമ്പർ കിട്ടാൻ ‘നമ്പർ’ ഇറക്കിയ വിരുതന് മറുപടിയുമായി നടി റാഷ്മി ഗൗതം

Google+ Pinterest LinkedIn Tumblr +
“Lucifer”

സോഷ്യൽ മീഡിയകളിൽ താരങ്ങളെയും പെൺകുട്ടികളെയും പറ്റിച്ച് നേട്ടം കൊയ്യാൻ നടക്കുന്ന പല വിരുതന്മാരുമുണ്ട്. ചിലർക്കെല്ലാം നല്ല മറുപടി കിട്ടുമ്പോൾ അവന്മാർ കണ്ടം വഴി ഓടുകയും ചെയ്യും…! അത്തരത്തിൽ ഒരു വിരുതന് നല്ലൊരു മറുപടി നൽകിയിരിക്കുകയാണ് തെലുങ്ക് നടി റാഷ്മി ഗൗതം. പിആര്‍ മാനേജ്‌മെന്റ് കമ്പനിയുടെ സെലിബ്രിറ്റി മാനേജര്‍ എന്ന രീതിയിലാണ് നടിയുടെ ഫോണ്‍ നമ്പര്‍ സംഘടിപ്പിക്കാന്‍ യുവാവ് ശ്രമിച്ചത്. രശ്മി ! പരസ്യചിത്രത്തിന്റെ ഷൂട്ടുമായി ബന്ധപ്പെട്ട് നിങ്ങളുമായി സംസാരിക്കണം. രശ്മി തന്ന അച്ഛന്റെ ഫോണ്‍ നമ്പര്‍ എന്റെ കൈയില്‍ നിന്നും നഷ്ടപ്പെട്ടു, അതൊന്ന് ഇന്‍ബോക്‌സ് ചെയ്യാമോ-എന്നായിരുന്നു സന്ദേശം.

ഉടന്‍ തന്നെ നടി മറുപടിയുമായി എത്തി. തനിക്ക് 12 വയസ്സുള്ളപ്പോള്‍ അച്ഛന്‍ ഓര്‍മയായെന്നും, അങ്ങനെയൊരു നമ്പര്‍ തരാന്‍ ഒരുവഴിയും കാണുന്നില്ലെന്നും നടി പറഞ്ഞു. ഇനിയെങ്കിലും പിആര്‍ മാനേജ്‌മെന്റ് എന്ന രീതിയില്‍ ആളുകളെ പറ്റിക്കുന്നത് നിര്‍ത്തൂ എന്നും നടി ആവശ്യപ്പെട്ടു. സിനിമമോഹവുമായി എത്തുന്ന പെണ്‍കുട്ടികളെ വശീകരിക്കാനുളള പുതിയ തന്ത്രങ്ങളാണ് ഇതെന്നും നടി വ്യക്തമാക്കി. പിന്നീട് തനിക്കു തെറ്റുപറ്റിയതാണെന്നും ക്ഷമ ചോദിക്കുന്നുെവന്നും ഇയാള്‍ ട്വീറ്റ് ചെയ്തു. വിവാദട്വീറ്റ് പിന്നീട് അയാള്‍ നീക്കം ചെയ്തു.

“Lucifer”
Share.

About Author

Comments are closed.