ഗീതാഗോവിന്ദം എന്ന ചിത്രത്തിലൂടെ ആരാധകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് രശ്മിക. കന്നടയിലും തെലുങ്കിലും നിരവധി ചിത്രങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും രശ്മികളുടെ ജീവിതത്തിലെ വഴിത്തിരിവായി മാറിയത് ഗീതാഗോവിന്ദം ആണ്. ചിത്രം താരത്തിന് തെന്നിന്ത്യയിൽ നൽകിയ മൈലേജ് ചെറുതല്ല. മലയാളത്തിൽ അഭിനയിക്കാനുള്ള തന്റെ ആഗ്രഹത്തെക്കുറിച്ചും പുതിയ പ്രോജക്റ്റുകളെക്കുറിച്ചും അതോടൊപ്പം പുതിയ ചിത്രമായ ഡിയർ കോമ്രെയ്ഡിനെക്കുറിച്ചും മനസ്സ് തുറക്കുകയാണ് രശ്മിക.
മലയാളത്തിൽ ദുൽഖറിനൊപ്പം അഭിനയിക്കാനാണ് തനിക്ക് ഏറ്റവും കൂടുതൽ ആഗ്രഹമെന്നും ഏറ്റവും ഇഷ്ടമുള്ളതും ഏറ്റവുമധികം കാണാറുള്ളതും ദുൽഖറിന്റെ ചിത്രങ്ങളാണെന്നും താരം തുറന്നുപറഞ്ഞു. നിവിൻപോളിയോടൊപ്പം അഭിനയിക്കാനുള്ള ആഗ്രഹവും താരം പ്രകടിപ്പിച്ചു. സോഷ്യൽ മീഡിയയിലൂടെ ദുൽഖർസൽമാൻ എങ്ങനെയുള്ള ആളാണ് എന്ന് തനിക്ക് അറിയാമെന്നും താരം പങ്കുവെച്ചു.