Wednesday, March 3

റെക്കോർഡ് വേഗത്തിൽ ഡിസ് ലൈക്ക് പെരുമഴയുമായി അഡാർ ലൗവിലെ ഫ്രീക്ക് പെണ്ണേ ഗാനം

Pinterest LinkedIn Tumblr +

ഒരൊറ്റ ഗാനം കൊണ്ട് ചിത്രീകരണം കഴിയും മുന്‍പേ വാര്‍ത്തകളില്‍ ഇടം നേടിയ ചിത്രമാണ് അഡാറ് ലൗവ്. ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന് തുടങ്ങുന്ന ഗാനവും അതിലെ നായിക പ്രിയ പ്രകാശും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നീണ്ട നാളുകള്‍ക്ക് ശേഷം ചിത്രത്തിലെ മറ്റൊരു ഗാനം കൂടി എത്തിയിരിക്കുകയാണ്.

ഫ്രീക്ക് പെണ്ണെ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്.ഒരൊറ്റ കണ്ണിറുക്കല്‍ കൊണ്ട് ലോകം മുഴുവന്‍ തിളങ്ങിയ പ്രിയ വാര്യരും റോഷനും ആണ് പാട്ടില്‍ മുഖ്യ കഥാപാത്രങ്ങളായെത്തുന്നത് .


ചിത്രത്തിലെ ആദ്യ ഗാനം ലൈക്കുകള്‍ കൊണ്ട് നവമാധ്യമങ്ങളില്‍ വൈറലായപ്പോള്‍ പുതിയതായി പുറത്തിറങ്ങിയ ഗാനത്തിന് ലൈക്കിനേക്കാള്‍ കൂടുതല്‍ ഡിസ്‌ലൈക്ക് ആണ് ലഭിച്ചത്.

ഏറ്റവും വേഗത്തില്‍ ഒരുലക്ഷം ഡിസ് ലൈക്ക് തികക്കുന്ന ഗാനമായി ഫ്രീക്ക് പെണ്ണേ മാറിയിരിക്കുകയാണ്. ഇറങ്ങി നാലു മണിക്കൂറുകള്‍ പോലും തികയും മുന്‍പാണ് ഡിസ് ലൈക്കുകള്‍ ലക്ഷം കടന്നത്.ഇപ്പോൾ 212k ഡിസ് ലൈക്ക് ആണ് ഉള്ളത്

പ്രിയാവാര്യര്‍ക്ക് ആദ്യ പാട്ടിലൂടെ ലഭിച്ച ആഗോള മാധ്യമ ശ്രദ്ധയും പിന്നീട് ഓണ്‍ലൈന്‍ പേജുകളിലൂടെയും മറ്റും നിരന്തരം പ്രിയാവാര്യര്‍ക്ക് അമിത പ്രാധാന്യം നല്‍കിയതും പലര്‍ക്കും സോഷ്യല്‍ മീഡിയയിലെ എതിര്‍പ്പിന് വഴിവെച്ചിരുന്നു. ഏറെ ശ്രദ്ധ നേടിയ കണ്ണിറുക്കല്‍ പലവട്ടം പലയിടത്തും ആവര്‍ത്തിച്ചതും താരത്തിന് വിനയായി. ഷാന്‍ റഹ്മാനാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്

teevandi enkile ennodu para
Loading...
Share.

About Author

Leave A Reply