തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് ഏറെ പരിചിതയായ നടിയാണ് റെജീന കസാൻഡ്രാ. തന്റെ ഒൻപതാം വയസ്സിൽ സ്പ്ളാഷ് എന്ന കുട്ടികളുടെ ചാനലിലെ അവതാരകയായി കടന്ന് വന്ന റെജീന പതിനാറാം വയസ്സിൽ പ്രസന്നയും ലൈലയും ഒന്നിച്ച കണ്ട നാൾ മുതൽ എന്ന ചിത്രത്തിലൂടെ സിനിമ രംഗത്തേക്കും കടന്നു വന്നു. കന്നഡയിലും ഹിന്ദിയിലും തന്റെ സാന്നിദ്ധ്യം കുറിച്ച റെജീന സോഷ്യൽ മീഡിയയിലും ഇപ്പോൾ വളരെ ആക്ടീവാണ്. ഈ ലോക്ക് ഡൗൺ സമയത്ത് വീട്ടിൽ വെച്ച് നടത്തിയ താരത്തിന്റെ ഒരു ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. അതിന്റെ മേക്കിങ്ങ് വീഡിയോയും താരം പങ്ക് വെച്ചിട്ടുണ്ട്.