മലയാളം പിന്നണി ഗാനരംഗത്ത് പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് രഞ്ജിനി ജോസ്. പ്ലസ്ടുവിന് പഠിക്കുന്ന സമയത്താണ് താരം പിന്നണി ഗാന രംഗത്തേക്ക് ചുവടു വെക്കുന്നത്. ഒരു സിനിമ കുടുംബത്തില്‍ നിന്നു തന്നെയാണ് രഞ്ജിനിയുടെ വരവും. താരത്തിന്റെ അച്ഛനൊരു നിര്‍മ്മാതാവായിരുന്നു. മലയാളത്തിലും തെന്നിന്ത്യയിലും ബോളിവുഡിലും ആയി ഇതിനോടകം 200ലധികം പാട്ടുകള്‍ രഞ്ജിനി പാടിയിട്ടുണ്ട്.
ഇപ്പോഴിതാ ഒരു സ്വകാര്യ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ താരത്തിന്റെ ആദ്യ വിവാഹത്തെക്കുറിച്ച് മനസ്സ് തുറക്കുകയായിരുന്നു. 2013 ആയിരുന്നു രഞ്ജിനി വിവാഹിതയാകുന്നത്. റാം നായര്‍ ആണ് താരത്തെ വിവാഹം ചെയ്തത്. എല്ലാവരും എതിര്‍ത്ത ഒരു ബന്ധമായിരുന്നു അത്. പക്ഷേ ജീവിതത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ എല്ലാം ശരിയാകണമെന്നില്ല എന്നും രഞ്ജിനി പറയുന്നു. ഒരുപാട് അഡ്ജസ്റ്റ് ചെയ്തു , എല്ലാം ശരിയാകും എന്ന് വിചാരിച്ചാണ് മുന്നോട്ടു പോയിരുന്നത്. പക്ഷേ ഒടുവില്‍ എല്ലാം വിഫലം ആവുകയായിരുന്നു, അങ്ങനെ ബന്ധം വേര്‍പിരിയുകയായിരുന്നു എന്നും രഞ്ജിനി കൂട്ടിച്ചേര്‍ത്തു.
പക്ഷേ ഒരു പേപ്പറില്‍ ഒപ്പിട്ടു എന്ന് വച്ച് അദ്ദേഹം എനിക്ക് ആരും അല്ലാതാകുന്നില്ല എന്നും , തന്റെ ജീവിതത്തില്‍ എന്നും റാം പ്രിയപ്പട്ടവന് ആയിരിക്കുമെന്നും താരം പറയുന്നു. ഈ ലോക്ഡൗണ്‍ കാലത്ത് താരം യുട്യൂബ് ചാനലിലും സജീവമാണ്. ഇപ്പോള്‍ സ്വന്തമായി ഒരു മ്യൂസിക് ബാന്‍ഡ് നടത്തുന്നുണ്ട്.