Wednesday, August 21

“രണ്ട് രൂപ തന്ന് ലൈംഗികമായി ചൂഷണം ചെയ്തയാളുടെ 40 ലക്ഷത്തിന്റെ വീട് ഞാന്‍ വാങ്ങി” സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍

Google+ Pinterest LinkedIn Tumblr +
“samvritha”

കടന്നു വന്ന വഴികളിലെ കയ്‌പേറിയ അനുഭവങ്ങൾ പങ്ക് വെച്ച് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും ഹെയർ ഡ്രെസറുമായ രഞ്ജു രഞ്ജിമാര്‍. ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന നിലയില്‍ ധാരാളം അവഗണനകള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെന്നും അവര്‍ പറയുന്നു.

ശരീരം ഒരു പുരുഷന്റേതും മനസ്സ് സ്ത്രീയുടേയും ആയതുകൊണ്ട് സമൂഹം അതൊരു വൈകല്യമായി കണക്കാക്കി. വൈവിധ്യമായി പരിഗണിക്കാന്‍ ആരും തയ്യാറായില്ല. ‘ഇരുപത്തിനാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് എറണാകുളത്തെ ഒരു അഭിഭാഷകന്റെ വീട്ടില്‍ ഓഫീസ് ജോലിക്കെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് കൂട്ടിക്കൊണ്ടുവന്നു. എന്നാല്‍ മറ്റ് പല ജോലികളും എനിക്ക് ഉണ്ടായിരുന്നെന്ന് അറിഞ്ഞത് പിന്നീടാണ്. അവിടെ നിന്നും രക്ഷപെട്ടപ്പോഴാണ് എന്റെ കമ്മ്യൂണിറ്റിയില്‍പ്പെട്ട പലരെയും പരിചയപ്പെടാന്‍ സാധിച്ചത്. രണ്ട് രൂപയുടെ സോഡ കുടിച്ച് ഒരു ദിവസം തള്ളി നീക്കിയ ഞാന്‍ ഇന്ന് ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡറാണ്. മറ്റൊരു മള്‍ട്ടി നാഷണല്‍ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായി. മലയാള സിനിമയ്ക്ക് പുറമെ ബോളിവുഡിലും താരങ്ങള്‍ക്ക് മേക്കപ്പ് ചെയ്ത് കൊടുക്കാനുള്ള അവസരം ലഭിച്ചു. ചോദ്യപേപ്പര്‍ വാങ്ങിക്കാന്‍ രണ്ട് രൂപ ഇല്ലാതിരുന്ന ഒരു കാലം ഉണ്ടായിരുന്നു. അന്ന് രണ്ട് രൂപ തന്ന് ലൈംഗികമായി ചൂഷണം ചെയ്തയാളുടെ 40 ലക്ഷത്തിന്റെ വീട് ഞാന്‍ വാങ്ങി. 600 രൂപയ്ക്ക് ലൈന്‍ കെട്ടിടത്തില്‍ താമസിച്ചിരുന്നു. ആ കെട്ടിടത്തിന്റെ ഉടമ ഇന്ന് എന്റെ കാര്‍ ഡ്രൈവറാണ്. ഇതൊന്നും ഞാന്‍ പ്ലാന്‍ ചെയ്ത് സംഭവിച്ചതല്ല. ലോകത്തില്‍ ആര്‍ക്കും മറ്റുള്ളവരെ കളിയാക്കാനും കുറ്റപ്പെടുത്താനും അവകാശമില്ല. വെറും ആറടി മണ്ണിന് അപ്പുറത്തേക്ക് നമുക്ക് ഒന്നിനും അവകാശമില്ല. ജീവിതത്തില്‍ ഇനിയും മുമ്പോട്ട് പോകേണ്ടതുണ്ട്

“Lucifer”
Share.

About Author

Comments are closed.