ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടിയിൽ നിന്നും ഒരു പ്രശംസ. ഏതൊരു കലാകാരനേയും സംബന്ധിച്ചിടത്തോളവും അതിലും വലിയൊരു പ്രചോദനമില്ല. അത്തരത്തിൽ ഒരു പ്രശംസ കരസ്ഥമാക്കിയിരിക്കുകയാണ് നടി നിത്യ മേനോൻ ഇപ്പോൾ. പുതിയ ചിത്രമായ കോളാമ്പിയുടെ ഒരു മോഷൻ പോസ്റ്റർ ഷെയർ ചെയ്തുകൊണ്ടാണ് റസൂൽ പൂക്കുട്ടി പ്രശംസകൾ അറിയിച്ചത്. സ്ക്രീനിൽ നിത്യ മേനോൻ എത്തിയപ്പോൾ ഒരു പുതിയ ഊർജം കൈവന്നുവെന്നും എല്ലാവർക്കും നിത്യയോട് കിട പിടിക്കാൻ നന്നായി അധ്വാനിക്കേണ്ടി വന്നുവെന്നും റസൂൽ പൂക്കുട്ടി ട്വീറ്റ് ചെയ്തു.
With you in frame, it is lit up an extra mile, so we got to work our ass off to match up to it..!!! https://t.co/tg2RpJ2ZrT
— resul pookutty (@resulp) January 5, 2019
തത്സമയം ഒരു പെൺകുട്ടി എന്ന ചിത്രത്തിന് ശേഷം ടി കെ രാജീവ് കുമാറും നിത്യ മേനോനും വീണ്ടുമൊന്നിക്കുന്ന കോളാമ്പി, കൊച്ചി ബിനാലെയിൽ തന്റെ ആർട്ട് ഇൻസ്റ്റാൾ ചെയ്യാൻ എത്തുന്ന ഒരു കലാകാരിയുടെ കഥയാണ്. റസൂൽ പൂക്കുട്ടിയാണ് സൗണ്ട് എഞ്ചിനീയർ. രവി വർമൻ ക്യാമറ കൈകാര്യം ചെയ്യുന്നു.