ലീഡർ എന്ന തെലുങ്ക് ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്ന് വന്ന താരമാണ് റിച്ച ഗംഗോപാധ്യായ. നാഗവല്ലി, മിറപ്പാക്കായ്, സരോചാരു, മിർച്ചി തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള റിച്ച ദബാംഗിന്റെ റീമേക്കായ ഒസ്തിയിൽ ചിമ്പുവിനൊപ്പവും മയക്കം എന്ന ചിത്രത്തിൽ ധനുഷിനൊപ്പവും അഭിനയിച്ചിട്ടുണ്ട്.
2013ൽ അഭിനയത്തോട് വിട പറഞ്ഞ നടി എം ബി എ പഠനത്തിനായി അമേരിക്കയിലേക്ക് പോവുകയും 2017ൽ അവിടെ എം ബി എ പൂർത്തിയാക്കുകയും ചെയ്തു. കഴിഞ്ഞ വർഷം സെപ്റ്റംബർ 14ന് ബിസിനസ് സ്കൂളിൽ തന്റെ സഹപാഠിയായിരുന്ന ജോ ലങ്കേലയെ താരം വിവാഹം കഴിച്ചിരുന്നു. ഇപ്പോൾ വിവാഹ വാർഷിക ദിനത്തിൽ റിച്ച സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിരിക്കുന്ന കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
ഈ ഒരു വർഷം കണ്ടത് വരാൻ പോകുന്നതിന്റെ ഒരു ട്രെയ്ലർ മാത്രമാണെന്നാണ് കുറിച്ചത്. അതോടൊപ്പം വിവാഹത്തിന്റെ അന്നുള്ള ചിത്രങ്ങളും താരം പങ്ക് വെച്ചിട്ടുണ്ട്. എന്റെ സ്വന്തം എന്ന് വിളിക്കാൻ സ്നേഹമുള്ള അനുകമ്പയുള്ള ശക്തനും സത്യസന്ധനുമായ ഒരു പുരുഷനെ ലഭിച്ച ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവതിയാണ് താനെന്നും താരം കുറിച്ചു.