തൃശ്ശൂരില്‍ നടന്ന ആദ്യ ഗംഭീരമായ ചടങ്ങില്‍ റിമിടോമിയുടെ മുന്‍ ഭര്‍ത്താവ് റോയ്സ് ഇന്ന് വിവാഹിതനായി.ജീവിതസഖിയായി വന്നത് സോണിയ ആയിരുന്നു. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുകയാണ്.
2008ലാണ് റോയ്സ് റിമിയെ വിവാഹം ചെയ്തത്. 2019 ല്‍ വിവാഹബന്ധം വേര്‍പിരിയുകയും ചെയ്തു. ഇരുവരും പരസ്പര സമ്മതത്തോടെയാണ് ബന്ധം വേര്‍പിരിഞ്ഞത്. അതിനുശേഷം സോഷ്യല്‍മീഡിയയിലും മിനിസ്ക്രീനിലും താരം സജീവമായിരുന്നില്ല.മഴവില്‍ മനോരമ ഒന്നും ഒന്നും മൂന്ന് എന്ന പ്രോഗ്രാമിലൂടെ താരം വീണ്ടും തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്.
മലയാള സിനിമയിലെ നിരവധി സെലിബ്രിറ്റീസ് പങ്കെടുക്കുന്ന ഏറെ പ്രേക്ഷകശ്രദ്ധ നേടിയ ഷോയാണ് ഒന്നും ഒന്നും മൂന്ന് .രസകരമായ ഗെയിമുകളും ചോദ്യങ്ങളുമായി പ്രേക്ഷക പ്രീതി നേടാന്‍ ഒന്നും ഒന്നും മൂന്നിന് വളരെ ചുരുങ്ങിയ സമയം കൊണ്ട് സാധിച്ചിരുന്നു.അടുത്തിടെ ഷോയില്‍ അതിഥികള്‍ ആയി എത്തിയത് ജൂഹിയും രോവിനും ആയിരുന്നു. ഇരുവരും തങ്ങളുടെ പ്രണയം ,വിവാഹ വിശേഷങ്ങളും പങ്കുവെച്ചിരുന്നു. ഷോയില്‍ റിമി പറഞ്ഞ വാക്കുകള്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.പ്രണയത്തില്‍ ഒപ്പം തന്നെയുള്ള വിവിധ വികാരമാണ് വിരഹം എന്നും. വിരഹം അനുഭവിക്കാന്‍ തയ്യാറായവര്‍ മാത്രമേ പ്രണയിക്കാവു എന്നാണ് താരം പറഞ്ഞത്.