ഷെയ്ന് നിഗം നായകനായി എത്തുന്ന ഉല്ലാസം എന്ന ചിത്രത്തിലെ ടൈറ്റില്‍ സോംഗ് പുറത്തിറങ്ങി. റാപ് രീതിയിലാണ് ടൈറ്റില്‍ സോംഗ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഫെജോയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ഷാന്‍ റഹ്മാനാണ്. ഫെജോ തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനം ഇതിനോടകം തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
നവാഗതനായ ജീവന് ജോജോയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രവീണ്‍ ബാലകൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരുന്നത്. കൈതമറ്റം ബ്രദേഴ്സിന്റെ ബാനറില്‍ ജോയി കൈതമറ്റം, ക്രിസ്റ്റി കൈതമറ്റം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
പവിത്രാ ലക്ഷ്മിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. അജു വര്‍ഗീസ്, ദീപക് പറമ്പോള്‍, രഞ്ജി പണിക്കര്‍, ബേസില്‍ ജോസഫ് തുടങ്ങിവരും ചിത്രത്തില്‍ പ്രധന വേഷത്തില്‍ എത്തുന്നുണ്ട്. രണ്ട് അപരിചതര്‍ തമ്മില്‍ ഉണ്ടാകുന്ന പ്രണയത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. ചിത്രത്തിന്റേതായി നേരത്തെ പുറത്തുവന്ന ടീസറും ട്രെയിലറും വൈറലായിരുന്നു.