Tuesday, August 4

ഇത്രയും മതി, ഇനി അവസാനിപ്പിക്കാം;അധിക്ഷേപങ്ങൾക്ക് സോഷ്യൽ മീഡിയയിലൂടെ മറുപടിയുമായി സുശാന്തിന്റെ മുൻകാമുകി റിയ ചക്രബര്‍ത്തി

Pinterest LinkedIn Tumblr +

സുശാന്ത് സിംഗിന്റെ വിയോഗം ഏവർക്കും ഞെട്ടലായിരുന്നു. താരത്തിനെ സ്വന്തം ഫ്ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിഷാദ രോഗത്തിന് അടിമയായിരുന്ന താരം ഏറെ നാളുകളായി ചികിത്സയിലായിരുന്നു എന്നും വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ബോളിവുഡിലെ ചില പ്രമുഖർ സുശാന്തിനെ ഒതുക്കിയതാണെന്നും ലഭിക്കേണ്ട സിനിമകൾ താരപുത്രന്മാരുടെ മകൾക്ക് വേണ്ടി മാറ്റി കൊടുത്തിരുന്നുവെന്നും ഒക്കെ വാർത്തകളും വരുന്നുണ്ട്. താരത്തിന്റെ മരണശേഷം തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾക്കും ഭീഷണികൾക്കും എതിരെ പൊട്ടിത്തെറിച്ചു കൊണ്ട് ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് നടിയും സുശാന്തിന്റെ മുൻകാമുകിയുമായ റിയ ചക്രബര്‍ത്തി. ഇൻസ്റ്റഗ്രാമിലൂടെ ആണ് താരം തന്റെ പ്രതിഷേധം അറിയിച്ചത്. അപമാനവും അധിക്ഷേപവും കുറെ സഹിക്കുന്നുണ്ടെന്നും ഇനിയും മിണ്ടാതിരിക്കാൻ ആവില്ലെന്നും താരം പറയുന്നു.

താരത്തിന്റെ കുറിപ്പ്:

‘സ്വര്‍ണം കുഴിക്കുന്നവള്‍ എന്ന് എന്നെ വിളിച്ചു. ഞാന്‍ ഒന്നും മിണ്ടിയില്ല. കൊലപാതകിയെന്ന് കുറ്റപ്പെടുത്തി. അപ്പോഴും പ്രതികരിച്ചില്ല. ലൈംഗികാധിക്ഷേപങ്ങള്‍ നടത്തി, അപ്പോഴും ഞാന്‍ മൗനം പാലിച്ചു.’

‘എന്നാല്‍ എന്റെ മൗനം എങ്ങനെയാണ്, എന്നെ കൊല്ലുമെന്നും ബലാത്സംഗം ചെയ്യുമെന്നും ഭീഷണിപ്പെടുത്താനുള്ള അവകാശം നിങ്ങള്‍ക്ക് നല്‍കുന്നത്. നിങ്ങള്‍ പറഞ്ഞതിന്റെ ഗൗരവത്തെക്കുറിച്ച് ബോധ്യമുണ്ടോ. ഇതെല്ലാം കുറ്റകൃത്യങ്ങളാണ്. ഇത്തരത്തിലുള്ള വിഷപ്രചരണവും അധിക്ഷേപവും ആര്‍ക്കും ഇനി നേരിടേണ്ടി വരരുത്. ഇതില്‍ നടപടിയെടുക്കാന്‍ സൈബര്‍ക്രൈം വിഭാഗത്തോട് അഭ്യര്‍ത്ഥിക്കുന്നു.’

താരത്തിന്റെ മരണവുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് റിയയെ ചോദ്യം ചെയ്തിരുന്നു. അവസാന നാളുകളിൽ നടിക്കൊപ്പമായിരുന്നു സുശാന്ത് താമസിച്ചിരുന്നത്. പിന്നീട് സുശാന്തുമായി വഴക്കിട്ട് നടി വേറെ താമസിക്കുകയായിരുന്നു.

“Lucifer”
Loading...
Share.

About Author

Comments are closed.