ആനന്ദത്തിന് ശേഷം ഹാബിറ്റ് ഓഫ് ലൈഫിന്റെ ബാനറിൽ ശ്രീനിവാസൻ നിർമിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഹെലൻ.ഇന്നലെ തിയറ്ററുകളിൽ എത്തിയ ചിത്രത്തിന് അതിഗംഭീര റിപ്പോർട്ടുകളാണ് ലഭിക്കുന്നത്.മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സർവൈവൽ ചിത്രങ്ങളിൽ ഒന്നാണ് ഹെലൻ. മാത്തുക്കുട്ടി സേവ്യർ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ കുമ്പളങ്ങി ഫെയിം അന്ന ബെന്നാണ് നായിക.അന്ന ബെന്നിന്റെ ഗംഭീര പ്രകടനം ചിത്രത്തിന്റെ ഏറ്റവും വലിയ കരുത്താണ്.
വിശാഖ് സുബ്രഹ്മണ്യം, അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഫന്റാസ്റ്റിക് ഫിലിംസാണ് ചിത്രം തീയറ്ററുകളിൽ എത്തിച്ചത്.അന്ന ബെന്നിനെ കൂടാതെ ലാൽ,നോബിൾ,ലാൽ തുടങ്ങിയവരും മികച്ച പ്രകടനം പുറത്തെടുക്കുകയുണ്ടായി.
ചിത്രത്തിന്റെ സംവിധായകൻ മാത്തുക്കുട്ടി യഥാർത്ഥത്തിൽ ആർ ജെ മാത്തുക്കുട്ടിയാണ് പലരും നേരത്തെ തന്നെ തെറ്റിദ്ധരിക്കുകയുണ്ടായി.ചിത്രം റിലീസായ ശേഷം പല അഭിനന്ദ പോസ്റ്റുകളിലും ആർ ജെ മാത്തുക്കുട്ടിയെയാണ് പ്രേക്ഷകർ അഭിനന്ദിച്ചത്.ഇതിൽ അവ്യക്തത ഒഴിവാക്കാൻ ആർ ജെ മാത്തുക്കുട്ടി തന്നെ ഇപ്പോൾ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിട്ടുണ്ട്.
ആർ ജെ മാത്തുക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
ഇതാണ് പലരും ഞാനാണെന്ന് വിചാരിച്ചിരിക്കുന്ന Mathukutty Xavier ! Director of Helen !!!
Congratulations Brother😃😃. നീ പൊളിക്കും എന്ന് എനിക്കുറപ്പായിരുന്നു. ഒന്നൂല്ലേൽ ഇത് എന്റെ പേരല്ലേ😜
ആൽഫ്രഡ് കുര്യൻ ജോസഫ്, നോബിൾ ബാബു തോമസ്, മാത്തുക്കുട്ടി സേവ്യർ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ഛായാഗ്രഹണം. ഷാൻ റഹ്മാനാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.