Sunday, October 25

ഡാൻസ് കളിച്ച് റോമ..! വെള്ളേപ്പം മേക്കിങ്ങ് വീഡിയോ പുറത്തിറങ്ങി [VIDEO]

Pinterest LinkedIn Tumblr +

പ്രേക്ഷകരുടെ പ്രിയ നായിക റോമയുടെ തിരിച്ചുവരവിന് കളമൊരുങ്ങുന്ന വെള്ളേപ്പം സിനിമയുടെ മേക്കിങ്ങ് വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു. നവാഗതനായ പ്രവീൺ രാജ് പൂക്കാടൻ സംവിധാനം നിർവഹിക്കുന്ന വെള്ളേപ്പം ഫാന്റസി എലമെന്റ് കൂടിയടങ്ങിയ ഒരു കോമഡി ചിത്രമാണ്. റോമയെ കൂടാതെ ഷൈൻ ടോം ചാക്കോ, അക്ഷയ് രാധാകൃഷ്ണൻ, നൂറിൻ ഷെരീഫ്, ശ്രീജിത്ത് രവി, കൈലാഷ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

വെള്ളേപ്പങ്ങാടിയിൽ വെള്ളേപ്പമുണ്ടാക്കി ജീവിക്കുന്ന സാറാ എന്ന പെൺകുട്ടിയുടെ ജീവിതമാണ് ചിത്രത്തിന്റെ കഥ. സാറായുടെ സഹോദരനായ ജോസ്‌മോൻ കലീന എന്ന പെൺകുട്ടിയുമായി ഇഷ്ടത്തിലാവുകയും അത് അവരുടെ ജീവിതത്തിൽ വലിയ പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. ജീവൻ ലാൽ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ പ്രമോദ് പപ്പനാണ്. എസ് പി വെങ്കിടേഷ്, ലീല എൽ ഗിരീഷ് കുട്ടൻ എന്നിവരാണ് സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത്.

“Lucifer”
Loading...
Share.

About Author

Comments are closed.