Wednesday, November 13

ഇത് റോസ്‌മേരി ലില്ലു; മലയാള സിനിമയിലെ ‘വര’നിറവ്..!

Google+ Pinterest LinkedIn Tumblr +
“samvritha”

മലയാള സിനിമ രംഗത്ത് സ്ത്രീ സാന്നിധ്യം എല്ലാ മേഖലയിലും നിറഞ്ഞു വരുമ്പോൾ സ്ത്രീകൾ അധികം കടന്നു ചെല്ലാത്ത ഒരു മേഖലയാണ് ടൈറ്റിൽ ഡിസൈൻ, ഡിജിറ്റൽ ആർട്ട് മുതലായവ. എന്നാൽ ആ മേഖലയിൽ വേറിട്ടൊരു സാന്നിദ്ധ്യമായി ‘വര’നിറവുമായി തിളങ്ങി നിൽക്കുകയാണ് റോസ്‌മേരി ലില്ലു എന്ന ഈ കലാകാരി. 016-ൽ കവി ഉദ്ദേശിച്ചതിൽ തുടങ്ങി മൂന്നു വർഷങ്ങൾക്കിപ്പുറം ധ്യാൻ ശ്രീനിവാസന്റെ അദ്യ സംവിധാന സംരംഭമായ ലവ് ആക്ഷൻ ഡ്രാമ വരെ എത്തിനിൽക്കുന്ന ഒരു ‘വര’ കരിയറാണ് റോസ്‌മേരിയുടേത്. ചിത്രരചനയിൽ താൽപര്യമുണ്ടായിരുന്ന റോസ്മേരി സ്‌കൂള്‍ പഠനത്തിനുശേഷം വിസ്മയ സ്‌കൂള്‍ ഓഫ് ആ‍‍ർട്സ് ആന്‍ഡ് മീഡിയയില്‍ ബിഎംഎംസി മള്‍ട്ടിമീഡിയ കോഴ്‌സ് ചെയ്തു. പിന്നീട് എറണാകുളത്തെ ഒരു സ്വകാര്യ ഡിസൈനിങ് സ്ഥാപനത്തില്‍ ജോലി ചെയ്യവെയാണ് റോസ്മേരിയുടെ ജീവിതത്തിലെ വഴിത്തിരിവ് സംഭവിച്ചത്. ജോലിക്കിടെ നടന്‍ നീരജ് മാധവിനായി ഒരു ഡിജിറ്റല്‍ പെയിന്റിങ് വരച്ചുകൊടുത്തു. സംഭവം ക്ലിക്കായതോടെ റോസ്‌മേരിയെ സിനിമാക്കാരിയായി..!

ഇരുപതാം വയസ്സിൽ സിനിമകളിൽ ഫ്രീലാന്‍സ് പോസ്റ്റര്‍ ഡിസൈനറായി തീർന്ന റോസ്മേരി ലില്ലു 2ഡി പോസ്റ്ററുകളുടെ കാലത്തു വരച്ച 2ഡി പോസ്റ്ററുകള്‍ ഹിറ്റായി. ആകാശവാണി, ചാര്‍ലി, കുഞ്ഞിരാമായണം, അനാര്‍ക്കലി, അമര്‍ അക്ബര്‍ ആന്റണി, റാണി പത്മിനി, എന്നു നിന്റെ മൊയ്തീന്‍, പ്രേമം അങ്ങനെ റോസ്മേരി വരച്ച 2ഡി പോസ്റ്ററുകളുടെ പട്ടിക നീളുന്നു. ഡിസൈനിങ് കൂടാതെ സിനിമയുടെ റിലീസിനു ശേഷം ഇറങ്ങുന്ന മിനിമൽ പോസ്റ്റർ, സ്റ്റോറി ബോര്‍ഡ് റൈറ്റിങ് എന്നിവയിൽ റോസ്മേരിയുടെ ‘വര’സാന്നിധ്യമുണ്ട്. ജൂൺ, ലൂസിഫർ, ഉയരെ, ഇഷ്ക്, ലൂക്ക തുടങ്ങിയ ചിത്രങ്ങൾക്കുവേണ്ടി ചെയ്ത മിനിമൽ പോസ്റ്ററുകൾ പ്രേക്ഷകർ ഏറ്റെടുത്തു. നിരവധി ചിത്രങ്ങള്‍ക്കായി സ്റ്റോറി ബോർഡുകളും റോസ് വരച്ചുനല്‍കി. സിനിമയിലെ കഥാപാത്രങ്ങളുടെ മാനറിസങ്ങളും മറ്റും ഏതുതരത്തിലാകണമെന്ന് ചിത്രകഥാരൂപത്തില്‍ ഒരു രചന, അതാണ് സ്റ്റോറി ബോര്‍ഡ് റൈറ്റിങ്. ക്യാപ്റ്റൻ, ഒടിയൻ തുടങ്ങിയ ചിത്രങ്ങളുടെ ക്യാരക്ടർ പോസ്റ്ററുകളും ശ്രദ്ധിക്കപ്പെട്ടു. സിനിമ കൂട്ടയ്മകളിലും അവാർഡ് നൈറ്റുകളിലും ഓഡിയോ ലോഞ്ചിങ് പരിപാടികളിലും ക്യാമക്കണ്ണുകൾ എത്തിനോക്കുന്ന റോസ്‌മേരിയുടെ ഫോട്ടോഗ്രാഫിയോടുള്ള കമ്പവും സിനിമാലോകത്ത് പ്രശസ്‌തമാണ്‌.

നിവിൻ പോളി – നയൻ‌താര കൂട്ടുകെട്ട് ഒന്നിക്കുന്ന ധ്യാൻ ശ്രീനിവാസന്റെ പ്രഥമ സംവിധാന സംരംഭം ലവ് ആക്ഷൻ ഡ്രാമയുടേതാണ് അവസാനമായി പുറത്തിറങ്ങിയ റോസ്‌മേരിയുടെ കലാവിരുത്. കുതിരപ്പവൻ, പട്ടം, ഫീൽ മി, ഞാൻ കണ്ട സൂപ്പർമാൻ അങ്ങനെ പുറത്തുവരാൻ ചിത്രങ്ങൾ ഏറെ. മധുരം ഈ ജീവിതം എന്ന ഡോക്യുമെന്ററി, സീരിയലായ കാളിഗണ്ഡകി തുടങ്ങിയവയും റോസിന്റെ ‘വര’നിറവുമായി പ്രേക്ഷകരിലേക്കെത്തുവാൻ ഒരുങ്ങുന്നു.

“Lucifer”
Share.

About Author

Comments are closed.