മലയാള സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നിവിൻ പോളി നായകനായി എത്തുന്ന കായംകുളം കൊച്ചുണ്ണി.നിവിന്റെ നായികയായി തമിഴ് സുന്ദരി പ്രിയ ആനന്ദ് വീണ്ടും മലയാള സിനിമയിൽ തിരിച്ചെത്തുകയാണ്.പൃഥ്വിരാജ് നായകനായ എസ്രയിലാണ് പ്രിയ ആദ്യമായി മലയാളത്തിൽ അഭിനയിച്ചത്
ചിത്രത്തിൽ ഇത്തിക്കര പക്കിയായി മോഹൻലാൽ ഗസ്റ്റ് റോളിൽ എത്തുന്നുണ്ട്.വലിയ താരനിര തന്നെയാണ് ചിത്രത്തിൽ ഉള്ളത്.
ചിത്രത്തിൽ ഇത്തിക്കരപക്കിയായി വേഷമിടാമെന്ന് മോഹന്‍ലാല്‍ സമ്മതിച്ചത് വെറും പത്തുമിനിറ്റ് കൊണ്ടാണെന്ന് സംവിധായകന് റോഷന് ആന്‍ഡ്രൂസ് കഥ വായിച്ച് കേള്‍പ്പിക്കാന്‍ തുടങ്ങി പത്തുമിനിറ്റിനുള്ളില്‍ തന്നെ ഇത്തിക്കരപക്കിയാകാമെന്ന് മോഹന്‍ലാല്‍ സമ്മതിക്കുകയായിരുന്നു. പിന്നീടുള്ള ഏറ്റവും വലിയ കടമ്പ ഇത്തിക്കര പക്കിയുടെ വേഷത്തെക്കുറിച്ചുള്ളതായിരുന്നു. സെറ്റിലുള്ള 99 ശതമാനം പേരും മുണ്ടാണ് അദ്ദേഹത്തിന് അനുയോജ്യം എന്ന് പറഞ്ഞു.
എന്നാൽ ഇപ്പോളുള്ള വേഷമായിരുന്നു എനിക്ക് ഇഷ്ടം.ആ വേഷത്തിൽ മോഹൻലാൽ സെറ്റിൽ വന്നപ്പോൾ എല്ലാവരും കൈയടിച്ചു.മോഹൻലാലിന്റെ ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്നായിരിക്കും ചിത്രത്തിലെ ഇത്തിക്കര പക്കി, റോഷൻ ആൻഡ്രൂസ് പറയുന്നു.
ചിത്രം ആഗസ്റ്റ് 18ന് മുന്നൂറോളം തിയറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്.അന്ന് തന്നെ ചിത്രത്തിന്റെ തമിഴ് തെലുങ്ക് പതിപ്പ് കൂടി പുറത്തിറക്കാൻ ആലോചിക്കുന്നുണ്ട്.മലയാളം കണ്ട എക്കാലത്തെയും വലിയ മാസ്സ് ഓപ്പണിങ് ആയിരിക്കും ചിത്രത്തിന് ലഭിക്കുക എന്ന് ഏകദേശം ഉറപ്പായ് കഴിഞ്ഞു.