Thursday, April 22

‘ഇതിലും കുഴിയിൽ തന്നെ ആണൊടെ’ പ്രേക്ഷകന്റെ കമന്റിന് റോഷൻ ബഷീറിന്റെ സഭ്യമല്ലാത്ത കമന്റ്; സംഭവം വൈറൽ

Pinterest LinkedIn Tumblr +

മോഹൻലാൽ – ജീത്തു ജോസഫ് ചിത്രം ദൃശ്യത്തിലൂടെ കരിയറിൽ വലിയൊരു ബ്രേക്ക് കിട്ടിയ താരമാണ് റോഷൻ ബഷീർ. ചിത്രത്തിലെ വരുൺ പ്രഭാകർ എന്ന കൗമാരക്കാരനെ അവതരിപ്പിച്ച വരുൺ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്‌തു. രണ്ടാം ഭാഗത്തിൽ വരുൺ ഉണ്ടാകുമോ എന്ന ചോദ്യത്തിന് ഇല്ലായെന്ന് ആദ്യമേ തന്നെ റോഷൻ ഉത്തരം തന്നിരുന്നു. ചെറിയ ചില ചിത്രങ്ങളിലൂടെ ഇപ്പോഴും റോഷൻ അഭിനയരംഗത്ത് സജീവമാണ്. പുതിയ ഒരു സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങൾ പങ്ക് വെച്ചപ്പോൾ കമന്റിട്ട ഒരു പ്രേക്ഷകന് താരം കൊടുത്ത മറുപടിയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

ദൃശ്യത്തിൽ വരുണിനെ കുഴിച്ചിട്ടതിന് പിന്നാലെയാണ് പോലീസും മലയാളി പ്രേക്ഷകരും. അത് കൊണ്ട് തന്നെയാണ് ഒരു പ്രേക്ഷകൻ ‘ഇതിലും കുഴിയിൽ തന്നെ ആണൊടെ’ എന്ന് ചോദിച്ചത്. അതിന് മറുപടിയായി ‘അല്ലേടാ നിന്റെ അമ്മേടെ നെഞ്ചത്ത്’ എന്നാണ് താരം കമന്റിട്ടത്. സംഭവം വൈറലായതോടെ റോഷൻ ആ കമന്റ് ഡിലീറ്റ് ചെയ്യുകയും ചെയ്‌തിട്ടുണ്ട്‌.

teevandi enkile ennodu para
Loading...
Share.

About Author

Comments are closed.