Monday, March 1

ഒരുമിച്ചുള്ള ആദ്യ പുതുവർഷത്തിന്റെ ചിത്രം പങ്ക് വെച്ച് റോഷ്‌ന; ആ സ്നേഹം വേറെ ആർക്കും മനസ്സിലാക്കുവാൻ സാധിക്കില്ലെന്ന് താരം

Pinterest LinkedIn Tumblr +

ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർലവ് എന്ന ചിത്രത്തിലൂടെ ഏറെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് റോഷ്ന. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, സുൽ, ധമാക്ക എന്നിവയാണ് റോഷ്നയുടെ മറ്റ് സിനിമകൾ. അങ്കമാലി ഡയറീസ്, തണ്ണീർ മത്തൻ ദിനങ്ങൾ എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്ക് പരിചിതനായ നടനാണ് കിച്ചു. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലെ പോത്ത് വർക്കി എന്ന കഥാപാത്രത്തെ മലയാളികൾ അത്ര പെട്ടന്ന് മറക്കില്ല. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് അധിക നാളുകളായിട്ടില്ല. ഇപ്പോഴിതാ ഒരുമിച്ചുള്ള ആദ്യ പുതുവർഷത്തിന്റെ ആഘോഷത്തിലാണ് ഇരുവരും.

ഒന്നിച്ചുള്ള ഒരു ചിത്രം സോഷ്യൽ മീഡിയയിലൂടെ പങ്ക് വെച്ചിരിക്കുകയാണ് റോഷ്‌ന. ‘പുതുവർഷം.. പുതിയ സ്വപ്‌നങ്ങൾ.. പുതിയ അവസരങ്ങൾ..! അവൻ എനിക്ക് പകരുന്ന സ്‌നേഹം മറ്റൊരാൾക്കും മനസ്സിലാക്കുവാൻ സാധിക്കില്ല. അതാണ് അവനെ ഏറെ പ്രത്യേകതയുള്ളവനാക്കുന്നത്..!’ എന്നാണ് റോഷ്‌ന സോഷ്യൽ മീഡിയയിൽ കുറിച്ചത്.

teevandi enkile ennodu para
Loading...
Share.

About Author

Comments are closed.