Saturday, November 28

മുണ്ടൂർ മാടന്റെ തല്ല് വാങ്ങിയ കുട്ടമണിയുടെ അവസ്ഥ; ചിത്രം പങ്കുവെച്ച് സാബുമോൻ

Pinterest LinkedIn Tumblr +

പൃഥ്വിരാജ് ബിജുമേനോൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച മലയാളം ഇൻഡസ്ട്രിയിൽ വൻവിജയമായി തീർന്ന ചിത്രമായിരുന്നു അയ്യപ്പനും കോശിയും. ചിത്രത്തിൽ മുണ്ടൂർ മാടനായി എത്തുന്നത് ബിജു മേനോൻ ആയിരുന്നു. ബിജുമേനോന്റെ ആദ്യത്തെ തല്ല് സിനിമയിൽ വാങ്ങുന്നത് കുട്ടമണിയായി എത്തുന്ന സാബു മോനാണ്. പൃഥ്വിരാജ് എന്ന കോശി മൂലം ജോലി പോകുന്ന അയ്യപ്പൻ നായർക്ക് അദ്ദേഹത്തോടുള്ള ദേഷ്യം തീർക്കാൻ ഉള്ള ഏക അവസരമായിരുന്നു കുട്ടമണിക്ക് കൊടുക്കുന്ന തല്ല്.

തല്ലി കയ്യും കാലും ഓടിക്കുന്ന കുട്ടമണി പിന്നീട് സിനിമയിൽ എണീറ്റ് നിൽക്കുന്നില്ല. സിനിമയിലെ ആ സീൻ പോലെ അത്ര സുഖമുള്ള ഒരു അനുഭവം ആയിരുന്നില്ല അപ്പോൾ ലഭിച്ചതെന്ന് സാബുമോൻ ഇപ്പോൾ തുറന്നു പറയുകയാണ്. അന്നത്തെ തല്ലിന് ശേഷം തന്റെ കൈകളിലും കാലുകളിലും ഉണ്ടായ പരിക്കുകളുടെ ചിത്രങ്ങൾ ഇപ്പോൾ സാബുമോൻ സോഷ്യൽ മീഡിയയിലൂടെ പുറത്തു വിടുകയാണ്. ‘അയ്യപ്പൻ നായരുടെ ചവിട്ട് നെഞ്ചത്ത് വാങ്ങിയ കുട്ടമണിയുടെ അവസ്ഥ. ആദ്യ ദിവസത്തെ മുണ്ടൂർ മാടനുമായുള്ള അടി ഷൂട്ടിന്റെ അന്ന് വൈകുന്നേരത്തെ അനുഭവങ്ങൾ.’–ചിത്രങ്ങൾക്കൊപ്പം സാബുമോൻ കുറിച്ചത് ഇങ്ങനെയാണ്.

“Lucifer”
Loading...
Share.

About Author

Comments are closed.