ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി മുന്‍ ക്രിക്കറ്റ് താരം സച്ചിന് തെന്‍ഡുല്‍ക്കറിന്റെ മകള്‍ സാറാ തെന്‍ഡുല്‍ക്കര്‍. സാറ ഉടന്‍ തന്നെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ലണ്ടനില്‍ മെഡിസിന് പഠനം പൂര്‍ത്തിയാക്കിയ സാറ അടുത്തിടെ മോഡലിംഗ് രംഗത്ത് ചുവടുറപ്പിച്ചിരുന്നു.
സാറയ്ക്ക് അഭിനയത്തില്‍ വളരെയധികം താത്പര്യമുണ്ടെന്നാണ് റിപ്പോര്‍ട്ട്. മോഡല്‍ കൂടിയായ സാറയ്ക്ക് കുടുംബത്തില്‍ നിന്ന് പൂര്‍ണ പിന്തുണയാണ് ലഭിക്കുന്നത്. അതുകൊണ്ടുതന്നെ സാറയ്ക്ക് സിനിമാ പ്രവേശനം ബുദ്ധിമുട്ടുള്ള കാര്യമായിരിക്കില്ല.
നേരത്തെ ഷാഹിദ് കപൂറിന്റെ നായകിയായി സാറാ തെന്ഡുല്ക്കറെത്തുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ അത്തരം അഭ്യൂഹങ്ങള്‍ തള്ളി സച്ചിന് തന്നെ രംഗത്തെത്തിയിരുന്നു. മകള്‍ ഇപ്പോള്‍ പഠിക്കുകയാണെന്നും അത്തരം അഭ്യൂഹങ്ങള്‍ അസ്വസ്ഥമാക്കുന്നവയാണെന്നുമായിരുന്നു സച്ചിന് പ്രതികരിച്ചത്.