Monday, January 25

പ്രേക്ഷരുടെ മുന്നിലേക്ക് ഇനി സായികുമാറിന്റെ മകളും, എത്തുന്നത് മിനിസ്‌ക്രീനിൽ കൂടി

Pinterest LinkedIn Tumblr +

നായകനായും വില്ലൻ വേഷങ്ങളിലും എത്തി പ്രേക്ഷരുടെ ശ്രദ്ധ നേടിയ താരമാണ് സായികുമാർ, നിരവധി സിനിമകളിൽ താരം തന്റെ സാന്നിധ്യം തെളിയിച്ചു, ഇപ്പോൾ താരത്തിന്റെ മകൾ വൈഷ്ണവിയും പ്രേക്ഷരുടെ മുന്നിലേക്ക് എത്തുകയാണ്, മിനിസ്‌ക്രീനിൽ കൂടിയാണ് താരപുത്രിയുടെ അരങ്ങേറ്റം, സീ കേരളത്തിലെ പുതിയ പരമ്പര കൈയെത്തും ദൂരത്ത് എന്ന പരമ്പരയിൽ കൂടിയാണ് വൈഷ്‌ണവി തന്റെ അരങ്ങേറ്റം കുറിക്കുന്നത്.

കനകദുർഗ എന്ന കഥാപാത്രത്തിനെയാണ് വൈഷ്ണവി പരമ്പരയിൽ അവതരിപ്പിക്കുന്നത്, പരമ്പരയിൽ  പ്രമുഖ മിനിസ്‌ക്രീന്‍ താരങ്ങളുടെ ഒരു നിര തന്നെ ഉണ്ട്, പ്രശസ്ത നടി ലാവണ്യ നായര്‍ കൃഷ്ണ പ്രിയ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സജീഷ് നമ്ബ്യാര്‍, കൃഷ്ണ പ്രിയ എന്നിവരാണ് സീരിയലിലെ  നായികാ നായക വേഷത്തെ അവതരിപ്പിക്കുന്നത്.  ആദിത്യനും തുളസിയുമായിട്ടാകും ഇവര്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുക. പ്രശസ്ത താരം തൃശൂര്‍ ആനന്ദ് കൃഷ്ണപ്രിയയുടെ ഭര്‍ത്താവായ ജയശീലന്‍ എന്ന കഥാപാത്രത്തെ സീരിയലില്‍ അവതരിപ്പിക്കുന്നു.  പ്രമുഖ താരം ശരൺ ആനന്ദ് ആണ് കൃഷ്ണപ്രിയയുടെ സഹോദരന്‍ കൃഷ്ണപ്രസാദിന്റെ വേഷത്തില്‍  എത്തുന്നത്

 

“Lucifer”
Loading...
Share.

About Author

Comments are closed.