സിനിമ പശ്ചാത്തലം ഇല്ലാതെ അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടി ഇപ്പോൾ തെന്നിന്ത്യൻ സിനിമയുടെ സ്ഥിര മുഖമായി മാറുകയും ചെയ്ത നടിയാണ് സായി പല്ലവി. ഒരു നടി ഇങ്ങനെ ആയിരിക്കണം എന്ന പ്രേക്ഷകരുടെ മുൻധാരണകൾ എല്ലാം തിരുത്തി എഴുതിയ താരമാണ് സായിപല്ലവി.
കഴിഞ്ഞ ദിവസം താരത്തിന്റെ പിറന്നാൾ ആയിരുന്നു. തെന്നിന്ത്യൻ സിനിമാ ലോകത്തെ പ്രമുഖരും ആരാധകർ എല്ലാവരും താരത്തിന് പിറന്നാൾ ആശംസകൾ നേർന്ന് രംഗത്തെത്തി.
ഇപ്പോൾ ആശംസകൾക്ക് നന്ദി രേഖപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് സായ് പല്ലവി.താനിപ്പോള്‍ മാനസികമായി തകര്‍ന്നിരിക്കുകയാണെങ്കിലും എല്ലാവരുടേയും സ്നേഹം തന്റെ മനസു നിറച്ചെന്നും താരം സോഷ്യല്‍ മീഡിയ പോസ്റ്റില്‍ കുറിക്കുന്നു.
എവിടെനിന്ന് തുടങ്ങണമെന്നും എന്ത് എഴുതണമെന്നും എനിക്ക് അറിയില്ല.നമ്മുടെ ചുറ്റും ഇപ്പോള്‍ സംഭവിക്കുന്ന കാര്യങ്ങളെത്തുടര്‍ന്ന് ഞാന്‍ മാനസികമായി തളര്‍ന്നിരിക്കുകയാണ്. അതിനാല്‍ ഇത്തവണത്തെ ബര്‍ത്ത്ഡേ ആഘോഷമാക്കാനുള്ള മൂഡില്‍ അല്ല. എന്നാല്‍ നിങ്ങളുടേയെല്ലാം സ്നേഹം എന്നിലെത്തിയപ്പോള്‍ ഞാന്‍ ഊര്‍ജ്ജസ്വലയായി. ഈ സ്നേഹം താന്‍ അര്‍ഹിക്കുന്നുണ്ടോയെന്ന് അറിയില്ല,സായ് പല്ലവി കുറിച്ചു.
— Sai Pallavi (@Sai_Pallavi92) May 9, 2020