Tuesday, August 4

അച്ഛനും അമ്മൂട്ടിയും ഒന്നാം പിറന്നാള്‍ ദിനത്തില്‍ ; സന്തോഷ വാര്‍ത്ത പങ്കുവച്ച് സംവൃത സുനില്‍

Pinterest LinkedIn Tumblr +

രസികന്‍ എന്ന ചിത്രത്തിലൂടെ ദിലീപിന്റെ നായികയായി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് സംവൃത സുനില്‍. ലാല്‍ ജോസായിരുന്നു താരത്തെ മലയാളസിനിമയിലേക്ക് പരിചയപ്പെടുത്തിയത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച താരം പ്രേക്ഷക ഹൃദയം കീഴടക്കിയിരുന്നു. നുണക്കുഴി കവിളും നീണ്ട മുടിയും നാടന്‍ ലുക്കുമുള്ള താരത്തിന് ലഭിച്ച കഥാപാത്രങ്ങളും അത്തരത്തിലുള്ളതായിരുന്നു.

അഭിനയ രംഗത്ത് സജീവമായി നില്‍ക്കുന്ന കാലത്താണ് താരം വിവാഹം കഴിച്ചത്. വീട്ടുകാര്‍ പറഞ്ഞുറപ്പിച്ച വിവാഹം ആയിരുന്നു. വിദേശത്ത് എഞ്ചിനീയര്‍ ആയ അഖിലാണ് താരത്തിന്റെ ഭര്‍ത്താവ്. വിവാഹ ശേഷം താരം വിദേശത്തായിരുന്നു താമസം. മകന്‍ പിറന്നശേഷം താരം വീണ്ടുമൊരു തിരിച്ചുവരവ് നടത്തിയിരുന്നു. ബിജു മേനോന്‍ നായകനായി എത്തിയ സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്ന ചിത്രത്തിലാണ് താരം പിന്നീട് അഭിനയിച്ചത്. പക്ഷെ ചിത്രം വേണ്ടത്ര ശ്രദ്ദിക്കപ്പെട്ടിരുന്നില്ല. പിന്നീട് താരം വിദേശത്തേക്ക് മടങ്ങുകയായിരുന്നു. താരത്തിന് ഈ അടുത്താണ് രണ്ടാമത്തെ കുഞ്ഞു പിറന്നത്. സിനിമയില്‍ അഭിനയിക്കുന്നതിന് മുന്നെ താരം മഴവില്‍ മനോരമയിലെ നായിക നായകന്‍ എന്ന ഷോയില്‍ ജഡ്ജായി എത്തിയിരുന്നു.

സോഷ്യല്‍ മീഡിയയിലൂടെ താരത്തിന്റെ വിശേഷങ്ങളെക്കുറിച്ചെല്ലാം പ്രേക്ഷകര്‍ നേരിട്ടറിയലുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ സംവൃത സുനിലിന്റെ ഏറ്റവും പുതിയ പോസ്റ്റാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുക്കുന്നത്. അച്ഛനും അമ്മുക്കുട്ടിയും, അമ്മുക്കുട്ടിയുടെ ഒന്നാം പിറന്നാള്‍ ദിനത്തില്‍. ഹാപ്പി ബര്‍ത്ത്ഡേ അച്ചുയെന്ന് പറഞ്ഞായിരുന്നു സംവൃത ചിത്രം പോസ്റ്റ് ചെയ്തത്. സോഷ്യല്‍മീഡിയയില്‍ ഇടയ്ക് കുട്ടികാല ചിത്രങ്ങള്‍ പങ്കുവയ്ക്കാറുള്ള താരത്തിന്റെ പുതിയ ചിത്രവും ആരാധകര്‍ ഏറ്റെടുത്തു.

“Lucifer”
Loading...
Share.

About Author

Comments are closed.