ഒരിടവേളയ്ക്ക് ശേഷം സംവൃത സുനിൽ മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ ചിത്രമാണ് സത്യം പറഞ്ഞാൽ വിശ്വസിക്കുവോ. ചിത്രം മികച്ച റിപ്പോർട്ടുകൂടി പ്രദർശനം തുടരുകയാണ്. ബിജു മേനോനാണ് ചിത്രത്തിൽ നായകനായി എത്തിയത്. ഇതിനിടെ ഒരു അഭിമുഖത്തിൽ മലയാള സിനിമയെ കുറിച്ച് സംസാരിക്കവേ ലൂസിഫറിനെക്കുറിച്ച് മനസ്സ് തുറക്കുകയാണ് സംവൃതാ സുനിൽ ഇപ്പോൾ.
താൻ ചിത്രം കണ്ടു എന്നും അതിഗംഭീര ചിത്രമാണ് ലൂസിഫർ എന്നും സംവൃതാ സുനിൽ പറയുന്നു.ലുക്ക് കൊണ്ടും പെർഫോമൻസ് കൊണ്ടും മോഹൻലാലിനെ പൂർണമായും ഉപയോഗിച്ച സിനിമയാണ് ലൂസിഫർ.അടുത്ത കാലത്ത് മോഹൻലാലിനെ ഏറ്റവും കൂടുതൽ സുന്ദരനായി കാണുവാൻ സാധിച്ചത് ലൂസിഫറിലാണ്. അതോടൊപ്പം മോഹൻലാലിൻറെ കരുത്തുറ്റ പ്രകടനവും കാണാൻ സാധിച്ചത് ഈ ചിത്രത്തിലൂടെ തന്നെ, സംവൃതാ സുനിൽ പറയുന്നു
ആദ്യചിത്രത്തിൽ തന്നെ ദേശീയ അവാർഡ് കരസ്ഥമാക്കിയ സജീവ് പാഴൂർ ആണ് സത്യം പറഞ്ഞാൽ വിശ്വസിക്കുവോയ്ക്ക് തിരക്കഥ രചിക്കുന്നത്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ് സജീവ് ദേശീയ അവാർഡ് നേടിയത്. ഷഹനാദ് ജലാൽ ആണ് ഛായാഗ്രാഹകൻ. ഷാൻ റഹ്മാൻ ഗാനങ്ങളും ഒരുക്കുന്നു.