തീവണ്ടി എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നടിയാണ് സംയുക്ത മേനോന്. പിന്നീട് ലില്ലി എന്ന ചിത്രത്തിലെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ടോവിനോ തോമസ് നായകനായ എടക്കാട് ബറ്റാലിയന്, കല്‍ക്കി, ആസിഫ് അലി നായകനായ അണ്ടര്‍ വേള്‍ഡ്, ഉയരെ, ദുല്‍ഖര്‍ സല്മാന് നായകനായ ഒരു യമണ്ടന്‍ പ്രേമകഥ, ജയസൂര്യ നായകനായ വെള്ളം, ആന്തോളജി ചിത്രമായ ആണും പെണ്ണും, ഒടിടി റിലീസ് ആയെത്തിയ വുള്‍ഫ് എന്നീ ചിത്രങ്ങളിലും താരം അഭിനയിച്ചു. എരിഡ, ഗാലിപട 2, കടുവ എന്നിവയാണ് സംയുക്തയുടെ പുതിയ ചിത്രങ്ങൾ.
സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് താരം. ലോക്ക് ഡൌണ്‍ സമയത്ത് ശരീര ഭാരം കുറച്ചു വമ്പന്‍ മേക്കോവർ നടത്തിയിരുന്നു സംയുക്ത. ഇപ്പോഴിതാ സ്റ്റൈലിഷ് ആൻഡ് ബോൾഡ് ലുക്കിൽ എത്തിയ സംയുക്തയുടെ ഫോട്ടോഷൂട്ട് ശ്രദ്ധേയമാകുകയാണ്. സുഹർ സൈതാണ് ഫോട്ടോസ് പകർത്തിയിരിക്കുന്നത്.
View this post on Instagram