ലില്ലി, തീവണ്ടി എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ സംയുക്ത മേനോൻ തമിഴിലും ലിപ്ലോക്കുമായി ഞെട്ടിക്കുന്നു. തീവണ്ടിയിലെ ടോവിനോക്കൊപ്പമുള്ള ലിപ്ലോക്ക് ഏറെ ചർച്ചകൾക്ക് വഴി തെളിച്ചിരുന്നു. കെ.സി. സുന്ദരം സംവിധാനം ചെയ്യുന്ന ജൂലൈ കാട്രില്‍ എന്ന ചിത്രത്തിലാണ് സംയുക്തയുടെ ലിപ്ലോക്ക്. പ്രേമം സിനിമയില്‍ അറിവഴകനായി എത്തിയ ആനന്ദ് നാഗ് ആണ് ചിത്രത്തില്‍ നായകന്. ആനന്ദിന്റെ കൂടിയുള്ള ലിപ് ലോക്ക് സീനുകളാണ് ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തികച്ചും ഗ്ലാമറാസായാണ് താരം ട്രയ്ലറില്‍ പ്രത്യക്ഷപ്പെടുത്തത്. സംയുക്തയെ കൂടാതെ അഞ്ജു കുര്യന്, പലോമ മോനപ്പ (നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി ഫെയിം) എന്നിവരും നായികമാരായി എത്തുന്നു.