മുൻ ബിഗ് ബോസ് താരമായ സന ഖാൻ ഞെട്ടിക്കുന്ന തീരുമാനങ്ങൾ ലോകത്തെ അറിയിച്ചിരുന്നു. തന്റെ അഭിനയവും മോഡലിങ്ങും അവസാനിപ്പിച്ച് ദൈവത്തിന്റെ പാതയിലേക്ക് തിരിയുകയാണ് എന്നാണ് താരം അന്ന് പറഞ്ഞത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം ഇക്കാര്യം ആരാധകരെ അറിയിച്ചത്. മാനവികതക്കായി നിലകൊണ്ടും സൃഷ്ടാവിന്റെ കല്‍പ്പനകള്‍ അനുസരിച്ചുമായിരിക്കും തന്റെ പുതിയ ജീവിതമെന്നും വിനോദ വ്യവസായം തനിക്ക് സമ്പത്തും പ്രശസ്തിയും തന്നെങ്കിലും അതിനപ്പുറത്ത് മനുഷ്യന് ഭൂമിയിലേക്ക് വന്നതിന്റെ യഥാര്‍ത്ഥ കാരണം മനസ്സിലാക്കിയാണ് തീരുമാനമെന്നും സന പറഞ്ഞു.
താരത്തിൻ്റെ വിവാഹ വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഗുജറാത്ത് സൂറത്ത് സ്വദേശിയായ മുഫ്തി അനസ് സെയിദാണ് വരൻ. വിവാഹ ചിത്രങ്ങൾ സന ഇൻസ്റ്റാഗ്രാമിലൂടെ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. ‘ദൈവത്തിന്റെ നാമത്തിൽ ഞങ്ങൾ പരസ്പരം സ്നേഹിക്കുന്നു, വിവാഹം ചെയ്യുന്നു, ഈ ലോകത്തിൽ നമ്മളെ എല്ലാവരേയും ദൈവം ചേർത്തു നിർത്തട്ടെ, സ്വർലോകത്തിൽ നമ്മളെ വീണ്ടും ചേർക്കട്ടെ’- സന കുറിച്ചു കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
Former Bollywood Actress "Sana Khan" Got Married to Mufti Anas,
Happy Married Life @sanaak21 ,
May your marriage be the beginning of a life full of Joy And Happiness. pic.twitter.com/LNSFbtUf67— Circle Of Bollywood (@CircleBollywood) November 21, 2020