ജീത്തു ജോസഫ് സംവിധാനം ചെയ്ത കോമഡി ചിത്രം മൈ ബോസിന്റെ തമിഴ് റീമേയ്ക്ക് സണ്ടക്കാരിയുടെ ട്രെയിലർ പുറത്തിറങ്ങി. ആർ. മധേഷ് സംവിധാനം ചെയ്ത ചിത്രത്തിൽ ദിലീപിന്റെ കഥാപാത്രമായി വിമലും മംമ്തയുടെ വേഷത്തിൽ ശ്രീയ സരണും എത്തുന്നു.
ജിത്തു ജോസഫ് രചനയും സംവിധാനവും ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മൈ ബോസ്. ദിലീപ്, മംത മോഹൻദാസ് എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ഈസ്റ്റ് കോസ്റ്റ് വിജയനാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഡിറ്റക്ടീവ് (2007), മമ്മി ആന്റ് മീ (2010) എന്നീ ചിത്രങ്ങൾക്ക് ശേഷം ജിത്തു ജോസഫ് സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രം കൂടിയാണിത്.
സത്യൻ, പ്രഭു, കെ.ആർ വിജയ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ. ചിത്രം അടുത്ത മാസം തിയറ്ററുകളിലെത്തും.