Saturday, November 28

അതിരപ്പിള്ളിയുടെ വശ്യതയിൽ മഞ്ഞ സാരിയുടുത്ത് മനോഹരിയായി സാനിയ ഇയ്യപ്പൻ; ഫോട്ടോസ്

Pinterest LinkedIn Tumblr +

അതിരപ്പിള്ളി എന്നും സിനിമാപ്രേക്ഷകരുടെ പ്രിയ ലൊക്കേഷനാണ്. ബാഹുബലി പോലെയുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങളിലൂടെ ലോകം മുഴുവൻ അറിയപ്പെടുന്ന അതിരപ്പിള്ളിയുടെ വശ്യതയിൽ മനോഹാരിയായി പ്രേക്ഷകരുടെ മനം കവരുകയാണ് യുവനടി സാനിയ ഇയ്യപ്പൻ. യാമിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

ഡാൻസ് റിയാലിറ്റി ഷോയിലൂടെ ജനശ്രദ്ധ നേടി ബാലതാരമായി എത്തി പിന്നീട് നായികയായി മാറിയ യുവതാരമാണ് സാനിയ ഇയ്യപ്പൻ. മമ്മൂട്ടിയുടെ ‘ബാല്യകാലസഖി’യില്‍ ബാലതാരമായി എത്തിയ സാനിയ ക്വീനിൽ ആയിരുന്നു നായികയായി ആദ്യം അഭിനയിച്ചത്. ലൂസിഫറിൽ മഞ്ജുവാര്യരുടെ മകളായി എത്തിയ സാനിയ ഏറെ ജനശ്രദ്ധ നേടിയെടുത്തു. മമ്മൂട്ടി ചിത്രം ‘പതിനെട്ടാം പടി’യിലെ ഗാനരംഗത്തിലും ഗ്ലാമറസ്സായി സാനിയ പ്രത്യക്ഷപ്പെട്ടിരുന്നു.

“Lucifer”
Loading...
Share.

About Author

Comments are closed.