ഡാൻസ് റിയാലിറ്റി ഷോയിലൂടെ ജനശ്രദ്ധ നേടി ബാലതാരമായി എത്തി പിന്നീട് നായികയായി മാറിയ യുവതാരമാണ് സാനിയ ഇയ്യപ്പൻ. മമ്മൂട്ടിയുടെ ‘ബാല്യകാലസഖി’യില്‍ ബാലതാരമായി എത്തിയ സാനിയ ക്വീനിൽ ആയിരുന്നു നായികയായി ആദ്യം അഭിനയിച്ചത്. ലൂസിഫറിൽ മഞ്ജുവാര്യരുടെ മകളായി എത്തിയ സാനിയ ഏറെ ജനശ്രദ്ധ നേടിയെടുത്തു. മമ്മൂട്ടി ചിത്രം ‘പതിനെട്ടാം പടി’യിലെ ഗാനരംഗത്തിലും ഗ്ലാമറസ്സായി സാനിയ പ്രത്യക്ഷപ്പെട്ടിരുന്നു.
അഭിനയത്തിന് പുറമെ നൃത്തത്തിലും ഏറെ പ്രാധാന്യം നൽകുന്ന സാനിയ ഡാൻസ് റിയാലിറ്റി ഷോകളിലൂടെ ആണ് ആദ്യം ശ്രദ്ധ നേടിയിരുന്നത്. തന്റെ അഭിപ്രായങ്ങൾ തുറന്നു പറയാൻ യാതൊരു മടിയും ഇല്ലാത്ത താരമാണ് സാനിയ. സാനിയ ഇൻസ്റ്റഗ്രാമിൽ ഏത് ഫോട്ടോ ഇട്ടാലും അതിനുതാഴെ വിമർശകരുടെ കമന്റുകൾ എത്താറുണ്ട്. തന്നെ വിമർശിക്കുന്നവരെ താൻ മൈൻഡ് ചെയ്യാറില്ല എന്നും അങ്ങനെ വിമർശിക്കാൻ വേണ്ടി മാത്രം ഇരിക്കുന്നവർ അവരുടെ ജോലി തുടരട്ടെ എന്നും സാനിയ പറയുന്നു.
നമ്മൾ എന്ത് ധരിക്കണം എന്നുള്ളത് നമ്മുടെ ഇഷ്ടമാണെന്നും വീട്ടുകാർക്ക് എതിർപ്പില്ലെങ്കിൽ നാട്ടുകാർക്ക് എന്താണ് പ്രശ്നമെന്നും സാനിയ ചോദിക്കുന്നു. തനിക്ക് വസ്ത്രം വാങ്ങിക്കുവാൻ പണം തരുന്നത് അച്ഛനും അമ്മയും ആണെന്നും അതിനാൽ വിമർശിക്കുന്നവരുടെ വാക്കുകൾ ഗൗനിക്കാറില്ല എന്നും സാനിയ പറയുന്നുണ്ട്. വളരെ ചുരുങ്ങയ ചുറ്റുപാടാണ് തന്റെ ലോകമെന്നും ചുറ്റും ഉള്ളവർക്കു വിമർശിക്കാനും ചോദ്യം ചെയ്യാനും അധികാരവും അവകാശവും ഉണ്ട് പക്ഷെ അങ്ങു എവിടെയോ ഉള്ളവർക്ക് തന്നെ വിമർശിക്കാൻ ഒരു അവകാശമില്ലെന്നും സാനിയ പറയുന്നു.