Monday, August 10

രഹസ്യറെയ്ഡ് നടത്തിനോക്കൂ, പലരും പിടിക്കപ്പെടും !!! തുറന്നടിച്ച് ശാന്തിവിള ദിനേശ്

Pinterest LinkedIn Tumblr +

മലയാള സിനിമയില്‍ ലഹരി ഉപയോഗം വര്‍ദ്ദിക്കുന്ന സാഹചര്യത്തില്‍ തന്റെ നിലപാടുകള്‍ തുറന്നടിച്ച് ശാന്തിവിള ദിനേശ്, ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥര്‍ ഇതിനെതിരെ ശക്തമായി പ്രവര്‍ത്തിക്കണമെന്നും സിനിമാ മേഖലയില്‍ ഒരു ശക്തമായ റെയ്ഡ് നടത്തിയാല്‍ പലരും പിടിക്കപ്പെടും എന്നും അദ്ദേഹം അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തുച

കൊച്ചിയില്‍ ലഹരിയുടെ വന്‍ മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അതില്‍ ഒരു വിഭാഗം മലയാള സിനിമയില്‍ തന്നെ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല മലയാളസിനിമയില്‍ കാരവന്‍ സംസ്‌കാരം ഉപേക്ഷിച്ചാല്‍ മാത്രമേ ഇത്തരത്തിലുള്ള ഒരു കാര്യത്തില്ഡ കുറവ് വരികയുള്ളുവെന്നും ഭാവന വര്‍ദ്ധിക്കാന്‍ വേണ്ടി ലഹരികള്‍ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു, താന്‍ ഇത്തരം കാര്യങ്ങള്‍ തുറന്നു പറയുന്നതിനാല്‍ ശത്രുക്കള്‍ ഏറെയുണ്ടെന്നും താന്‍ പറഞ്ഞതെല്ലാം സത്യസന്ധമാണെന്നും മമ്മൂട്ടിയുടെ ആളെല്ലെ എന്നും ദുല്‍ഖറിന്റെ സ്ഥാനം ഷൈന്‍ എടുക്കും എന്നതിനാല്‍ അദ്ദേഹം കളിച്ച കളിയല്ലെ എന്നും പലരും അജ്ഞാത ഫോണ്‍ കോളുകളിലൂടെ തന്നേ വിളിച്ച് അറിയക്കാറുണ്ട് എന്നും അതിനൊന്നും തനിക്ക് പ്രതികരിക്കാനില്ലെന്നും ഷൈന്‍ മലയാള സിനിമയ്ക്ക് ഒരു മുതല്‍ കൂട്ടാണെന്നും അദ്ദേഹം പറഞ്ഞു.

“Lucifer”
Loading...
Share.

About Author

Comments are closed.