മലയാളികളുടെ പ്രിയനടൻ ജോജു ജോർജ് നായകനായി എത്തുന്ന ഇരട്ട സിനിമയെ പ്രകീർത്തിച്ച് തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ്. ജനഗണമന സിനിമയുടെ തിരക്കഥാകൃത്താണ് ഷാരിസ്. ക്ലാസിക്കുകൾ പിൽക്കാലത്ത് വാഴ്ത്തപ്പെടുത്താനുള്ളതല്ലെന്ന് ഷാരിസ് കുറിച്ചു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച സ്വന്തം കൈപ്പടയിൽ എഴുതിയ കുറിപ്പിലാണ് ഷാരിസ് മുഹമ്മദ് ഇക്കാര്യങ്ങൾ കുറിച്ചത്. ഇരട്ട ഒരു ക്ലാസിക് ചിത്രമാണെന്ന് ഷാരിസ് കുറിച്ചു.
ഒരു തിരക്കഥാകൃത്തെന്ന നിലയിൽ അസൂയയോടെ അല്ലാതെ ഈ ചിത്രത്തെ നോക്കിക്കാണാൻ കഴിയില്ലെന്ന് ഷാരിസ് കുറിച്ചു. പ്രേക്ഷകൻ എന്ന നിലയിൽ അഭിമാനത്തോടെയല്ലാതെ തിയറ്റർ വിട്ടിറങ്ങാൻ കഴിയില്ല. നാളെ നെറ്റ്ഫ്ലിക്സിൽ വന്നു കഴിഞ്ഞ് ഈ ചിത്രത്തെ വാഴ്ത്തുമ്പോൾ തിയറ്ററിൽ സിനിമ കാണാത്ത പ്രേക്ഷകരുടെ കൂട്ടത്തിൽ നമ്മൾ ഉണ്ടാകാതിരിക്കട്ടെയെന്നും ഷാരിസ് കുറിച്ചു.
ഇരട്ട ഒരു ക്ലാസിക് ചിത്രമാണെന്നും മലയാള സിനിമയുടെ അഭിമാനമാണ് ഈ ചിത്രമെന്നും ഇതിലെ അണിയറപ്രവർത്തകരെന്നും ഷാരിസ് കുറിച്ചു. ക്ലാസിക്കുകൾ പിൽക്കാലത്ത് വാഴ്ത്തപ്പെടാനുള്ളതല്ലെന്നും തിയറ്ററിൽ അനുഭവിക്കാനുള്ളതാണെന്നും ഷാരിസ് പറഞ്ഞു. മലയാളത്തിൽ നിരവധി ഹിറ്റ് സിനിമകൾ നമുക്ക് സമ്മാനിച്ച ജോജു ജോര്ജിന്റെ ഉടമസ്ഥതയിലുള്ള അപ്പു പാത്തു പാപ്പു പ്രൊഡക്ഷൻസും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും സിജോ വടക്കനും ചേർന്നാണ് ഇരട്ട നിർമ്മിച്ചിരിക്കുന്നത്. നവാഗതനായ രോഹിത് എം ജി കൃഷ്ണൻ ആണ് ഇരട്ടയുടെ സംവിധായകൻ. ശ്രീന്ദ,ആര്യ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ, അഭിരാം ,കിച്ചു ടെല്ലസ്, ശ്രുതി ജയൻ,ത്രേസ്യാമ്മ ചേച്ചി, ജയിംസ് എലിയ,ജിത്തു അഷ്റഫ്, മനോജ്, ശരത് സഭ, ഷെബിൻ ബെൻസൻ,എന്നിവരാണ് ‘ഇരട്ട’യിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സമീർ താഹിറിന്റെയും, ഷൈജു ഖാലിദിന്റെയും ഗിരീഷ് ഗംഗാധരന്റെയും കൂടെ ഛായാഗ്രഹണ മേഖലയിൽ പ്രവർത്തിച്ച വിജയ് ആണ് ഇരട്ടയുടെ ഡി ഓ പി. ഹിറ്റ് ഗാനങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച ജേക്സ് ബിജോയാണ് സംഗീത സംവിധാനം, വരികൾ അൻവർ അലി. മനു ആന്റണി ആണ് ചിത്രത്തിന്റെ എഡിറ്റർ. ദിലീപ് നാഥ് ആർട്ട്, വസ്ത്രലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോനെക്സ്. സംഘട്ടനം കെ രാജശേഖർ, മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്നിവരാണ് ചിത്രത്തിലെ മറ്റു അണിയറ പ്രവർത്തകർ.
View this post on Instagram