Friday, August 14

കേരളപ്പഴമയിലേക്ക് തിരിഞ്ഞു നടന്നപ്പോൾ..! ഫോട്ടോഷൂട്ട് പങ്ക് വെച്ച് സീമ വിനീത്

Pinterest LinkedIn Tumblr +

വോഡാഫോൺ കോമഡി സ്റ്റാർസിലൂടെ പ്രേക്ഷകർക്ക് ഏറെ പരിചിതയായ ട്രാൻസ്‌വുമാണാണ് സീമ വിനീത്. ബ്രൈഡൽ മേക്കപ്പ് ആർട്ടിസ്റ്റ് എന്ന നിലയിൽ ഇന്ന് മലയാളികൾക്ക് ഏറെ പരിചിത കൂടിയാണ് സീമ. ജീവിതത്തിലെ കയ്‌പേറിയ അനുഭവങ്ങളിലൂടെ കടന്നുവന്ന് വിജയം കുറിച്ചയാളും കൂടിയാണ് സീമ. വർഷങ്ങളായി ബ്രൈഡൽ മേക്കപ്പ് മേക്കപ്പ് രംഗത്തുമുണ്ട്. കഴിഞ്ഞ ദിവസം നടി മാലാ പാർവതിയുടെ മകൻ തനിക്ക് അശ്‌ളീല മെസ്സേജുകളും ചിത്രങ്ങളും അയക്കുന്നുവെന്ന് സീമ പരാതിപ്പെട്ടിരുന്നു. മാലാ പാർവതിയുടെ മകൻ മാപ്പ് അപേക്ഷിച്ചതോടെ ഏകദേശം ആ പ്രശ്‌നങ്ങൾ പരിഹിക്കപ്പെട്ടിരിക്കുകയാണ്.

ഇന്നലെ പങ്ക് വെച്ച സീമ വിനീതിന്റെ പുതിയ ഫോട്ടോഷൂട്ടാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. “അവളുടെ പ്രണയം സാധാരണമല്ല തീവ്രമാണ്..! അവർ അതിസുന്ദരികളും നിലാവുള്ള രാത്രികളെ ഇഷ്ടപ്പെടുന്നവരും പാലപ്പൂവിന്റെ ഗന്ധമുള്ളവരുമായിരിക്കും.. ക്ഷുദ്രജീവികൾ പോലും അവളോട് ഇണങ്ങും, യക്ഷികൾ ദുഷ്ടകളല്ല.. അവൾക്ക് നേരിടേണ്ടി വന്ന നഷ്ടപ്രണയവും ചതിയും അവളെ പ്രതികാരദാഹികളാക്കുന്നുവെന്നു മാത്രം.” എന്ന ക്യാപ്ഷനോട് കൂടി പങ്ക് വെച്ചിരിക്കുന്ന ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് സോമു വേദയാണ്. ഇപ്പോഴിതാ സോമു വേദ പകർത്തിയ കൂടുതൽ ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുകയാണ് താരം. “മറ്റുള്ളവരെ ബോധ്യപ്പെടുത്തി മുന്നോട്ട് പോകുംതോറും ജീവിതം ചോദ്യം ചെയ്യപ്പെട്ട് കൊണ്ടേയിരിക്കും…. വാക്കുകൾക്കധീനമാണ് ഞാൻ കേരളപഴമയിലേക്കു തിരിഞ്ഞു നടന്നപ്പോൾ…..” എന്ന ക്യാപ്ഷനോട് കൂടിയാണ് ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുന്നത്.

“Lucifer”
Loading...
Share.

About Author

Comments are closed.