Tuesday, June 18

മുഖ്യമന്ത്രിയുടെ തോളിൽ കൈയിട്ട് അശാന്തിന്റെ സെൽഫി ; കൈയടിച്ച് സോഷ്യൽ മീഡിയ

Google+ Pinterest LinkedIn Tumblr +
“Lucifer”

കഴിഞ്ഞ ദിവസമാണ് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ തിരുവനന്തപുരത്ത് വെച്ച് വിതരണം ചെയ്തത്.മുഖ്യമന്ത്രി പിണറായി വിജയൻ ആണ് ജേതാക്കൾക്ക് സമ്മാനം നൽകിയത് .

ചടങ്ങിൽ വളരെ ശ്രദ്ധേയമായ ഒരു കാര്യം നടക്കുകയുണ്ടായി.ലാലിബേലാ എന്ന ചിത്രത്തിലെ അഭിനയത്തിന് ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ച അശാന്ത് കെ.ഷാ എന്ന ബാലതാരതിനോടൊപ്പം ഉള്ള മുഖ്യമന്ത്രിയുടെ സെൽഫിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം.

പുരസ്‌കാരം വാങ്ങാനായി വേദിയിലേക്ക് കയറിയ അശാന്ത് കുട്ടിത്തത്തിന്റെ നിഷ്‌കളങ്കതയോടെ ഓടി വന്ന് ചടങ്ങിലെ മുഖ്യാതിഥിയായ മോഹന്‍ലാലിനെ ആലിംഗനം ചെയ്തു. പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെയും അശാന്ത് കെട്ടിപ്പിച്ചു.

അദ്ദേഹത്തില്‍ നിന്ന് പുരസ്‌കാരം വാങ്ങിയ അശാന്ത് വേദിയില്‍ വച്ചു തന്നെ സെല്‍ഫിയെടുക്കാന്‍ ഒരുങ്ങി. എന്നാല്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനായ സംവിധായകന്‍ കമലും മറ്റും ചേര്‍ന്ന് അശാന്തിനെ തടഞ്ഞു.

എന്നാല്‍ ഇരിപ്പിടത്തില്‍ ഇരുന്ന ശേഷം പിണറായി അശാന്തിനെ തിരികെ വിളിച്ച് ഒപ്പം സെല്‍ഫിയെടുത്തു. ആദ്യം മുഖ്യമന്ത്രിക്കൊപ്പം സെല്‍ഫിയെടുത്ത അശാന്ത് പിന്നീട് അദ്ദേഹത്തിന്റെ തോളില്‍ കയ്യിട്ട് ചേര്‍ത്തു നിര്‍ത്തി വീണ്ടും സെല്‍ഫി ക്ലിക്ക് ചെയ്തു.

“Lucifer”
Share.

About Author

Leave A Reply