മൂന്നുവർഷം മാത്രം അഭിനയരംഗത്ത് സജീവമായിരുന്നു എങ്കിലും ഇന്നും ചെയ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ചേക്കേറിയ താരമാണ് ആനി. പിന്നീട് ആനി ടെലിവിഷൻ രംഗത്ത് സജീവമായി. പാചക വിദഗ്ധയായും അവതാരികയായും എത്തിയ ആനിയെ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്. കയ്യടികൾ മാത്രമല്ല വിമർശനങ്ങളും താരത്തിന് നേരിടേണ്ടിവന്നിട്ടുണ്ട്. ഇപ്പോൾ തന്റെ പ്രിയതമയ്ക്ക് ജന്മദിനാശംസകൾ നേരുകയാണ് ഷാജി കൈലാസ്.
ഷാജി കൈലാസിന്റെ കുറിപ്പ്:
“തങ്ങൾ സ്വപ്നം കണ്ട പോലെ ഒരു നല്ലപാതിയെ ലഭിക്കുക എന്ന അനുഗ്രഹം എല്ലാവർക്കും ഉണ്ടായെന്ന് വരില്ല. പക്ഷെ എനിക്ക് കിട്ടി. എന്നെ സന്തോഷിപ്പിക്കുന്നതും എന്നെ സങ്കടപ്പെടുത്തുന്നതും എന്താണെന്ന് അവൾക്കറിയാം. എന്റെ എല്ലാ സന്തോഷത്തിലും സങ്കടത്തിലും അവൾ എന്നോടൊപ്പം ഉണ്ട് …
നിന്നോടുള്ള എന്റെ സ്നേഹവും കരുതലും പ്രകടിപ്പിക്കാൻ ഒരു ആശംസ മാത്രം പോരാ …. എന്റെ പ്രിയപ്പെട്ടവൾക്ക് ജന്മദിനാശംസകൾ,”