മമ്മൂട്ടിയും അജയ് വാസുദേവ് ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഷൈലോക്ക്. തമിഴ് സിനിമയിലെ പ്രമുഖ താരമായ രാജ്കിരണും ചിത്രത്തിൽ വേഷമിടുന്നുണ്ട്.മീനയാണ് ചിത്രത്തിലെ നായിക.ഗോപി സുന്ദറാണ് സംഗീതം.രണദീവ് ആണ് ഛായാഗ്രഹണം.ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നു.ചിത്രത്തിൽ കലാഭവൻ ഷാജോൻ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.കട്ട നെഗറ്റീവ് കഥാപാത്രമായാണ് ചിത്രത്തിൽ ഷാജോൺ എത്തുന്നത്.
ആ കഥാപാത്രത്തിനായി തന്നെ സെലക്ട് ചെയ്തത് മമ്മൂട്ടിയാണെന്നും ഷാജോണ്‍ പറഞ്ഞു.‘ഞാനിപ്പോള്‍ ചെയ്യുന്നത് മമ്മൂക്ക നായകനാകുന്ന ഷൈലോക്ക് എന്ന പടമാണ്. അതില്‍ കട്ട നെഗറ്റീവ് റോളാണ് എനിക്കുള്ളത്. വളരെ സ്ട്രോങ്ങായ ക്യാരക്ടറാണത്. എനിക്ക് സന്തോഷം തോന്നിയത് അതിന്റെ തിരക്കഥാകൃത്തുക്കള്‍ പറഞ്ഞ കാര്യം കേട്ടപ്പോഴാണ്. ‘ആ കഥാപാത്രത്തിനായി ഞങ്ങള്‍ നാലഞ്ച് പേരുടെ പേര് പറഞ്ഞിട്ടും മമ്മൂക്ക സമ്മതിച്ചില്ല. ചേട്ടന്റെ പേര് പറഞ്ഞപ്പോള്‍ അവന് ഓക്കെയാണ് എന്നാണ് മമ്മൂക്ക പറഞ്ഞത്.’ ഞാന്‍ ബ്രദേഴ്സ് ഡേയും തിരക്കിലായതിനാല്‍ ഡേറ്റില്‍ ചില മാറ്റങ്ങളും വരുത്തി.’ ഷാജോണ്‍ പറഞ്ഞു.