Saturday, November 28

പിച്ചച്ചട്ടിയില്‍ കയ്യിട്ട് വാരുന്ന വൈറസുകളെ അകറ്റി നിര്‍ത്തണം !! സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഷമ്മി തിലകൻ !

Pinterest LinkedIn Tumblr +

നടൻ ഷമ്മി തിലകൻ നമ്മൾ മലയാളികൾക്ക് പ്രിയങ്കരനായ നടൻ എന്നതിലുപരി വില്ലൻ എന്ന് പറയുന്നതാവും ശരി. നിരവധി വില്ലൻ കഥാപാത്രങ്ങൾ അനശ്വരമാക്കിയ ആളാണ് അദ്ദേഹം, അതുമാത്രമല്ല  അതുല്യ പ്രതിഭ, അഭിനയ ചക്രവർത്തി തിലകന്റെ മകനും കൂടിയാണ് ഷമ്മി. ഒരു മികച്ച കലാകാരൻ എന്നതിലുപരി ഏത് സാമൂഹ്യ  പ്രശ്ങ്ങളിലും തന്റേതായ അഭിപ്രയം പറയുന്ന ഒരു സാമൂഹ്യ പ്രവർത്തകൻ കൂടിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ചില തുറന്ന് പറച്ചിലുകൾ മിക്കപ്പോഴുംവിമർശനങ്ങൾക്കു വഴിയൊരുക്കാറുണ്ട്, അത് വകവെക്കാതെ ഇപ്പോഴും ആ പറച്ചിലുകൾ അദ്ദേഹം തുടരുകയും ചെയ്യുന്നു എന്നതാണ് മറ്റൊരു രസകരമായ കാര്യം. ഇപ്പോൾ അദ്ദേഹം വളരെ പ്രാധാന്യം ഉള്ള കാര്യമാണ് തുറന്ന് പറഞ്ഞിരിക്കുന്നത്, അതും നമ്മുടെ സർക്കാരിനെ പരോക്ഷമായി അദ്ദേഹം വിമർശിക്കുകയും ചെയ്യുന്നു..

സോഷ്യൽ മീഡിയിൽ സജീവ സാന്നിധ്യമായ ഷമ്മി തിലകന്റെ ഓരോപോസ്റ്റുകളും നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. ഇതും അതുപോലെതന്നെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചൂട് പിടിച്ച ചർച്ചയാകുകയാണ് .. ഓണത്തിന് സർക്കാർ അനുവദിച്ച ഓണ കിറ്റിനെ കുറിച്ചാണ് അദ്ദേഹം പോസ്റ്റിൽ പരാമർശിക്കുന്നത്. പോസ്റ്റ് വായിക്കാം..

മാവേലി_നാടുവാണീടുംകാലം മാനുഷരെല്ലാരും_ഒന്നുപോലെ. ആമോദത്തോടെ_വസിക്കുംകാലം ആപത്തെങ്ങാര്‍ക്കുമൊട്ടില്ലമില്ലാതാനും. കള്ളവുമില്ലചതിയുമില്ലാ. എള്ളോളമില്ലാ_പൊളിവചനം. എന്ന് നമ്മള്‍ പാടി കേട്ടിട്ടുണ്ട്..എന്നാല്‍. ഇത്തരം പലവ്യഞ്ജന കിറ്റിലെ തട്ടിപ്പുകളും. പറഞ്ഞിരുന്നതിനേക്കാള്‍ കുറഞ്ഞയളവിലുള്ള ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യലുമൊക്കെ അന്നും ഉണ്ടായിരുന്ന നടപടിക്രമങ്ങളായിരുന്നു. കേട്ടിട്ടില്ലേ. കള്ളപ്പറയും_ചെറുനാഴിയും. കള്ളത്തരങ്ങള്‍_മറ്റൊന്നുമില്ല.?

ആ ആമോദക്കാലത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരും ഇത്യാദി കലകളില്‍ നൈപുണ്യം ഉള്ളവരായിരുന്നു എന്നല്ലേ മനസ്സിലാക്കേണ്ടത്..? അപ്പൊപ്പിന്നെ നമ്മളായിട്ട് മോശക്കാര്‍ ആകാന്‍ പാടില്ലല്ലോ എന്ന് കരുതി മനഃപൂര്‍വ്വം ചെയ്തതാണെന്നാണ് സപ്ലൈകോ സാറമ്മാരുടെ ന്യായം പറച്ചില്‍. ഇത്തരം മുടന്തന്‍ ന്യായങ്ങള്‍ നിരത്തി വിജിലന്‍സിന്റേയും, കസ്റ്റംസിന്റേയും, എന്‍ഫോഴ്‌സ്‌മെന്റിന്റേയും, N.I.Aയുടേയുമൊക്കെ കണ്ണില്‍ പൊടിയിടാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥ മേലാളന്മാരെ സംരക്ഷിക്കുവാന്‍ കിണഞ്ഞു പരിശ്രമിക്കുന്ന ഇന്നത്തെ മാവേലിമാരോട് ഒന്നേ പറയാനുള്ളൂ..!? ഇലക്ഷന്‍ അടുത്തടുത്തു വരുന്ന ഈ സാഹചര്യത്തില്‍. വോട്ട് ചെയ്യുന്നതിന് പ്രത്യുപകാരമായി ജനങ്ങള്‍ക്ക് നല്‍കാന്‍ ഉദ്ദേശിക്കുന്ന ആനുകൂല്യങ്ങള്‍. ഒരു തുക നിശ്ചയിച്ച്‌ ജനങ്ങളുടെ അക്കൗണ്ടിലേക്ക് നേരിട്ട് നിക്ഷേപിക്കുക..! അവര്‍ അവര്‍ക്ക് ആവശ്യമുള്ളത് അതുകൊണ്ട് വാങ്ങിക്കൊള്ളട്ടെ.. ഈ കോവിഡ് കാലത്തെങ്കിലും പ്രജകളുടെ പിച്ചച്ചട്ടിയില്‍ കൈയിട്ടുവാരുന്ന ഇത്തരം വൈറസുകളുമായി സാമൂഹിക അകലം പാലിക്കുക. ഇല്ലെങ്കില്‍ ശിഷ്ടകാലം ഒന്ന് ശ്വാസം എടുക്കാന്‍ പോലുമാവാതെ വെന്റിലേറ്ററില്‍ കേറേണ്ടി വരും..

ജാഗ്രതൈ. ലാല്‍സലാം

#മാവേലി_നാടുവാണീടുംകാലം…

Opublikowany przez Shammego Thilakana Piątek, 21 sierpnia 2020

“Lucifer”
Loading...
Share.

About Author

Comments are closed.