അമൃത ടിവിയിലെ സൂപ്പര്‍ ഡാന്‍സര്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് സിനിമാ രംഗത്തേക്ക് കടന്നുവരുന്ന താരമാണ് ഷംന കാസിം എന്നിട്ടും എന്ന മലയാളചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. പച്ചക്കുതിര, ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം, അലി ഭായ്, കോളേജ് കുമാരന്, എന്നിവയാണ് അഭിനയിച്ച മറ്റു മലയാളചിത്രങ്ങള്‍.
മലയാള ചിത്രങ്ങള്‍ക്കു പുറമെ തമിഴ് -തെലുഗു ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ‘മുനിയാണ്ടി വിളങ്ങിയാല്‍ മൂണ്ട്രാമാണ്ട്’ എന്ന തമിഴ് ചിത്രത്തില്‍ നായികയായിരുന്നു.2012ല്‍ പുറത്തിറങ്ങിയ ചട്ടക്കാരി എന്ന മലയാളചിത്രത്തില്‍ മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചു.
ഇപ്പോളിതാ ഷംന കാസിം പ്രധാനവേഷത്തിലെത്തുന്ന തെലുങ്ക് ചിത്രം സുന്ദരി ട്രെയിലർ റിലീസ് ചെയ്തു. വിവാഹശേഷം സുന്ദരി എന്ന പെൺകുട്ടിയുടെ ജീവിതത്തിൽ സംഭവിക്കുന്ന ദുരന്തങ്ങളും അവരുടെ പ്രതികാരവുമാണ് ചിത്രം പറയുന്നത്. സിനിമയിൽ ടൈറ്റിൽ കഥാപാത്രത്തെ ഷംന അവതരിപ്പിക്കുന്നു. കല്യാൺജി ഗൊഗനയാണ് സംവിധാനം. നിര്‍മ്മാണം റിസ്വാൻ.