ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അബിയുടെ മകൻ ആയ ഷൈൻ നിഗം തന്റെ കുട്ടിക്കാല ഓർമ്മകൾ പങ്കു വയ്ക്കുകയാണ്. അബിയുടെ ആമിനതാത്ത ആയിട്ടുള്ള വേഷമാണ് മകന് ഏറ്റവും ഇഷ്ടമുള്ളത്. ആമിനതാത്തയുടെ വലിയൊരു ഫാൻ ആയിരുന്നു ഷെയിൻ നിഗം. താരത്തിന് അബി മലപ്പുറം ഭാഷ സംസാരിക്കുന്ന ആളായി അവതരിപ്പിച്ചിരുന്ന ടിവി ഷോയും ഇഷ്ടമായിരുന്നു.
ഷെയിൻ നിഗം കുട്ടിക്കാലത്ത് വാപ്പയോടൊപ്പം റിഹേഴ്സൽ ക്യാമ്പുകളിൽ പോകുമായിരുന്നു എന്നും അവിടുത്തെ തമാശകൾ കണ്ടും പാട്ടുകൾ കേട്ടുമാണ് താൻ വളർന്നതെന്നും അദ്ദേഹം പങ്കുവയ്ക്കുന്നു. തന്റെ കുട്ടിക്കാലത്ത് താൻ കൂട്ടുകാരെയൊക്കെ കുട്ടി ഷോട്ട്ഫിലിം ചെയ്യുമായിരുന്നു എന്നും ഷെയിൻ നിഗം പറയുന്നു. അബിയെ പറ്റി ഓർക്കുമ്പോൾ മലയാളികളുടെ മനസ്സിൽ തെളിയുന്ന രൂപം ആമിനതാത്തയുടെയാണ്.