യുവതാരങ്ങളിൽ ഏറ്റവും ശ്രദ്ധേയനായ താരമാണ് ഷെയിൻ നിഗം. നായകനായി അഭിനയിച്ച എല്ലാ സിനിമകളും പ്രേക്ഷകര്‍ക്ക് പ്രിയങ്കരമാക്കിയ ഷെയിൻ ഏറെ ആരാധകരുള്ള ഒരു താരമാണ്. അച്ഛനായ അബിക്ക് നേടുവാൻ സാധിക്കാത്തത് ഷെയിൻ നേടിയെടുക്കുന്നതിൽ ആരാധകരും സന്തോഷിക്കുന്നു. ഇപ്പോൾ താൻ പ്രണയത്തിലാണെന്ന സത്യം തുറന്നു പറഞ്ഞിരിക്കുകയാണ് ഷെയിൻ നിഗം.
ടൈംസ് ഓഫ് ഇന്ത്യയും ആയുള്ള അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. എങ്ങനെയാണ് ഇത്ര എളുപ്പത്തിൽ പ്രണയ രംഗങ്ങളിൽ അഭിനയിക്കാൻ സാധിക്കുന്നത് എന്ന ചോദ്യത്തിന് മറുപടിയായാണ് ഷെയിൻ പ്രണയത്തെപ്പറ്റി തുറന്നുപറഞ്ഞത്. “ഒരാളുടെ ഹൃദയത്തില്‍ പ്രണയമോ പ്രണയത്തോടുള്ള അഭിനിവേശമോ ഉണ്ടെങ്കില്‍ മാത്രമേ അയാള്‍ക്ക് ആ കഥാപാത്രത്തെ നന്നായി ഉള്‍ക്കൊള്ളാനും രൂപപ്പെടുത്താനും സാധിക്കൂ. അതെ, ഞാന്‍ ഒരാളുമായി പ്രണയത്തിലാണ്,” ഷെയിൻ നിഗം പറയുന്നു. എന്നാൽ ആരാണ് തന്റെ കാമുകി എന്നതിനെപ്പറ്റി ഷെയിൻ പറഞ്ഞിട്ടില്ല.