യുവനായക നിരയിൽ വമ്പൻ കുതിച്ചുകയറ്റമാണ് തന്റെ സ്വാഭാവിക അഭിനയത്തിലൂടെ ഷെയ്ൻ നിഗം നടത്തിയിരിക്കുന്നത്. കുമ്പളങ്ങി നൈറ്റ്സിലെ പ്രകടനത്തിന് വമ്പൻ കൈയ്യടികളാണ് ഷെയ്ൻ നേടിക്കൊണ്ടിരിക്കുന്നത്. പുനലൂര്‍ എസ് എന്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം തകര്‍ത്താടുന്ന ഷെയ്നിന്റെ വീഡിയോണ് ഇപ്പോള്‍ ഹിറ്റായിരിക്കുന്നത്. ഷെയ്ന് തന്നെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. റൗഡി ബേബിക്കൊപ്പം മതിമറന്ന് ചുവടുകള്‍ വയ്ക്കുകയാണ് ഷെയ്ന് നിഗം.