Wednesday, July 8

മരിച്ചു കിടക്കുന്ന അമ്മയെ ഉണർത്താൻ നോക്കുന്ന ബാലനെ ദത്തെടുത്ത് ഷാരൂഖ് ഖാൻ..!

Pinterest LinkedIn Tumblr +

ബിഹാറിലെ മുസാഫർപൂർ റെയിൽവേ സ്റ്റേഷനിൽ മരിച്ചു കിടക്കുന്ന അമ്മയെ ഉണർത്താൻ നോക്കുന്ന ബാലന്റെ വീഡിയോ ഏവരുടെയും കണ്ണ് നിറയിച്ചിരുന്നു. ഇപ്പോഴിതാ ഒരു സന്തോഷവാർത്ത ഏവരെയും തേടി എത്തിയിരിക്കുകയാണ്. ആ ബാലനെ ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള മീർ ഫൗണ്ടേഷൻ ദത്തെടുത്തിരിക്കുകയാണ്. ട്വിറ്ററിലൂടെ ഷാരൂഖ് ഖാൻ തന്നെയാണ് ഈ വാർത്ത പുറത്ത് വിട്ടത്.

ഈ കുഞ്ഞിലേക്ക് എത്തുവാൻ സഹായിച്ച എല്ലാവർക്കും നന്ദി. ഏറ്റവും ദൗർഭാഗ്യകരമായ നഷ്ടമാണ് സ്വന്തം മാതാപിതാക്കളെ നഷ്ടപ്പെടുക എന്നത്. അതിനെ അതിജീവിക്കുവാനുള്ള ശക്തി അവൻ നേടുമെന്ന് വിശ്വസിക്കുന്നു. ആ വേദന എനിക്കറിയാം. ഞങ്ങളുടെ സ്നേഹവും പിന്തുണയും എന്നും നിന്റെ ഒപ്പം ഉണ്ടാകും.


35 വയസ്സുകാരിയായ അർബിന ഖാത്തൂൺ കടിഹറിലേക്കുള്ള യാത്രയിലായിരുന്നു. അതിനിടയിലാണ് ദേഹാസ്വാസ്ഥ്യം നേരിട്ട അർബിന മരണപ്പെട്ടത്. തുടർന്ന് അർബിനയുടെ മൃതദേഹം മുസാഫർപൂർ റെയിൽവേ സ്റ്റേഷനിൽ പുറത്തിറക്കുകയായിരുന്നു.

“Lucifer”
Loading...
Share.

About Author

Comments are closed.