കഥാപാത്രങ്ങള്‍ക്കായി ശരീര ഭാരം കൂട്ടുകയും വര്‍ക്കൗട്ട് ചെയ്ത് കുറയ്ക്കുകയും ചെയ്യുന്ന നായികാ താരങ്ങള്‍ മലയാളത്തിലും ഇന്ന് എത്തിയിരിക്കുന്നു. നേരത്തേ ജൂണ്‍ എന്ന ചിത്രത്തിനായി രജിഷ വിജയന് നടത്തിയ മേക്ക് ഓവര്‍ ഏറെ കൈയടി നേടിയിരുന്നു.
ഇപ്പോള്‍ ശരീര ഭാരം കൂട്ടുന്നതിന് ഷിബ്ല എന്ന താരം നടത്തിയ പ്രയത്നങ്ങളുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ആസിഫ് അലി നായകനായി എത്തുന്ന കക്ഷി അമ്മിണ്ണിപ്പിളയിലാണ് ഷിബ്ല മുഖ്യ വേഷത്തില്‍ എത്തുന്നത്. 20 കിലോയോളം ഭാരമാണ് കൂട്ടിയത്. പിന്നീട് വര്‍ക്കൗട്ടിലൂടെ ഭാരം കുറയ്ക്കുകയും ചെയ്തു.