മലയാളത്തിന്റെ പ്രിയനടി ശിവദയ്ക്ക് പെണ്കുഞ്ഞു പിറന്നു. താരം മകള്‍ ജനിച്ച വിവരം ഇൻസ്റ്റാഗ്രാമിൽ കൂടിയാണ് പുറത്ത് വിട്ടത്. നടൻ മുരളി കൃഷ്ണനാണ് ശിവദയുടെ ഭര്‍ത്താവ്.2015 ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹം.എന്നാൽ കുഞ്ഞിന്റെ ചിത്രം ഒന്നും താരം പുറത്ത് വിട്ടിട്ടില്ല.
‘ഇത്രയും നാൾ ഞാൻ എവിടെയായിരുന്നു എന്നു ചോദിച്ചുകൊണ്ടിരുന്ന എല്ലാ സുഹൃത്തുക്കൾക്കുമായി. ഇതാ ആ വാർത്ത. ജൂലൈ 20ന് ഞങ്ങൾക്കൊരു കുഞ്ഞു രാജകുമാരി അതിഥിയായി എത്തിയിരിക്കുന്നു. അരുന്ധതി എന്നാണ് അവളുടെ പേര്.’–ശിവദ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. മോഹൻലാൽ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറാണ് അവസാനം വേഷമിട്ട മലയാള ചിത്രം.കേരള കഫേയിലൂടെയാണ് ശിവദ അഭിനയ ജീവിതം ആരംഭിക്കുന്നത്.