തല അജിത് നായകനായെത്തിയ വിശ്വാസം മികച്ച റിപ്പോർട്ടുകളോടെ ഇപ്പോൾ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്.അജിത്തിനൊപ്പം നിരവധി ചിത്രങ്ങൾ ഒരുക്കിയ ശിവയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഒരു ഇമോഷണൽ ഫാമിലി എന്റർടൈനറായി ഒരുക്കിയ ചിത്രം മികച്ച റിപ്പോർട്ടുകളാണ് സ്വന്തമാക്കിയിരിക്കുന്നത്.
ഇപ്പോൾ ചിതരത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ ശിവകാർത്തികേയൻ.ഒരു മികച്ച ഫാമിലി എന്റർടൈനരാണ് ചിത്രമെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.
നയൻതാരയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.ഇവരെ കൂടാതെ ജഗപതി ബാബു,യോഗി ബാബു,വിവേക് തുടങ്ങിവരും ചിത്രത്തിൽ അഭിനയിക്കുന്നു.ഡി. ഇമൻ ആണ് സംഗീതം.