മികച്ച അഭിനേതാവിനുള്ള ദേശീയ പുരസ്കാരം അടക്കം കരസ്ഥമാക്കിയ ശോഭന നൃത്ത പരിപാടികളുടെ തിരക്ക് മൂലം സിനിമയിൽ നിന്നും ചെറിയ ഒരു ഇടവേള എടുത്തിരിക്കുകയായിരുന്നു. വളരെക്കാലത്തിനു ശേഷം സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ മോഹൻലാലിനൊപ്പം ശോഭന അഭിനയരംഗത്തേക്ക് വീണ്ടും കടന്നു വരികയാണ്. വിജയദശമി ദിനത്തിൽ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചാവിഷയം ആവുകയാണ്. നാലു പട്ടിക്കുഞ്ഞുങ്ങളെ കൈയ്യിലെടുത്തു കൊണ്ട് നിൽക്കുന്ന താരത്തിന്റെ ചിത്രത്തിന് നിരവധി പ്രശംസകരും വിമർശകരും ഉണ്ട്.
മൃഗങ്ങൾ മനുഷ്യരെപ്പോലെ ചതിക്കില്ലെന്നും സ്നേഹിക്കാൻ നല്ലത് മൃഗങ്ങൾ തന്നെയാണെന്നും പലരും ചിത്രത്തിനു താഴെ കമന്റ് ചെയ്തപ്പോൾ വിജയദശമി പോലൊരു വിശേഷ ദിവസത്തിൽ ഇത്തരമൊരു ഫോട്ടോ ഇട്ടത് ശരിയായില്ല എന്നുമാണ് ചിലരുടെ അഭിപ്രായം. വളർത്തി വലുതാക്കിയ മാതാപിതാക്കളെ വൃദ്ധസദനത്തിൽ കൊണ്ടുചെന്നാക്കുന്ന മക്കൾ ഉള്ള ഈ കാലത്ത് മക്കളെക്കാൾ നന്ദി ഉണ്ടാകും പട്ടി കുഞ്ഞുങ്ങൾക്ക് എന്നു തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിനു താഴെ എത്തിയത്. കൂടാതെ കലയെ സ്നേഹിക്കുന്നവർ വിജയദശമി ദിനത്തിന്റെ സവിശേഷത അറിഞ്ഞിരിക്കേണ്ടതാണെന്നും സ്വയം വില കളയരുതെന്നും ഇതെല്ലാം വിജയദശമി ദിനത്തിൽ ചേച്ചി എഴുത്തിനിരുത്തിയ കുഞ്ഞുങ്ങൾ ആണോ എന്നും ചിലർ ചോദിക്കുന്നു.