Saturday, June 12

പഠനത്തില്‍ മകൾക്ക് സഹായിയായി ശോഭന, വീഡിയോ വൈറൽ

Pinterest LinkedIn Tumblr +

മലയാളത്തിന്റെ പ്രിയ നടി ശോഭന മകളെ പഠനത്തില്‍ സഹായിക്കുന്ന ഒരു വീ ഡിയോയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. വിഡിയോയില്‍ കാണാൻ സാധിക്കുന്നത് മകള്‍ അനന്തനാരായണിയുടെ പഠന കാര്യങ്ങള്‍ അന്വേഷിക്കുന്ന ശോഭനയെയാണ്. ഇതിനോടൊപ്പം മക്കളുടെ പഠനകാര്യത്തില്‍ രക്ഷിതാക്കള്‍ക്ക് ശോഭന ചില ഉപദേശങ്ങളും പങ്കുവയ്ക്കുന്നുണ്ട്. മകളോട് പുസ്തകം എവിടെയെന്നും പാഠഭാഗങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടില്ലല്ലോ എന്നും ശോഭന ചോദിക്കുന്നുണ്ട്.

അനന്തനാരായണിയ്ക്കും അമ്മയ്ക്കുമുള്ള സ്നേഹം കൊണ്ട് നിറയുകയാണ് വിഡിയോയ്ക്ക് താഴെ. മലയാളത്തിലാണ് ശോഭന വിഡിയോയില്‍ കൂടുതല്‍ സംസാരിക്കുന്നത്.മകളുടെ വിശേഷങ്ങള്‍ അറിയാനും നിരവധിപേരാണ് ചോദ്യങ്ങളുമായി എത്തിയത്. അനന്തനാരായണി ഏത് ക്ലാസിലാണ് പഠിക്കുന്നതെന്നും നൃത്തം പഠിക്കുന്നുണ്ടോ എന്നൊക്കെയാണ് ആരാധകരുടെ പ്രധാനസംശയങ്ങള്‍. മകള്‍ നാരായണിയെ പൊതുവേദിയില്‍ ശോഭന പരിചയപ്പെടുത്തിയിട്ടില്ല.

teevandi enkile ennodu para
Loading...
Share.

About Author

Comments are closed.