മലയാളികളുടെ ഇഷ്ട ഗായികയാണ് ശ്രേയ ഘോഷാൽ. മലയാളിയല്ലങ്കിലും നിരവധി മലയാള ഗാനങ്ങൾ പാടി ഹിറ്റക്കുവാൻ താരത്തിന് സാധിച്ചു. മനോഹരമായ ശബ്ദവും, മലയാള വാക് ചാതൂര്യവും ആണ് മലയാളികളുടെ ഇടയിൽ ശ്രേയയെ ഇത്രയും ഉയർത്തിയത്. ഇത്രയും നാളു കൊണ്ട് ലക്ഷക്കണക്കിന് ആരാധകരെയാണ് താരം നേടിയെടുത്തത്. തനിക്കൊരു ആൺകുഞ്ഞ് പിറന്ന സന്തോഷം ആരാധകരുമായി പങ്ക് വെച്ചിരിക്കുകയാണ് ഗായികയിപ്പോൾ.
ശൈലാദിത്യ മുഖോപാധ്യായയാണ് ശ്രേയയുടെ ജീവിതപങ്കാളി. 2015 ഫെബ്രുവരി അഞ്ചിനായിരുന്നു ഇരുവരുടെയും വിവാഹം. മെഗാ സ്റ്റാർ മമ്മൂട്ടി-അമല്‍ നീരദ് ടീമിന്റെ ‘ബിഗ് ബി’യിലെ ‘വിട പറയുകയാണോ’ എന്ന മനോഹര ഗാനം പാടിക്കൊണ്ട് അരങ്ങേറ്റം കുറിച്ച ശ്രേയ ഇന്ന് മലയാളത്തില്‍ ഒഴിച്ചു കൂടാനാവാത്ത സംഗീത സാന്നിധ്യമാണ്.
താരത്തിന്റെ മാതൃഭാഷ അല്ലാതിരുന്നിട്ടു പോലും വളരെ ഉച്ചാരണ ശുദ്ധിയോടെ മലയാളം ഗാനങ്ങള്‍ ആലപിക്കുന്ന ശ്രേയ, സംഗീത സംവിധായകര്‍ക്കും ശ്രോതാക്കള്‍ക്കുമെല്ലാം എന്നുമൊരു അത്ഭുതമാണ്. പാടുന്ന ഓരോ വരികളുടെയും അര്‍ത്ഥം മനസ്സിലാക്കി, അനുഭവ തീവ്രതയോടെ പാടി ഫലിപ്പിക്കുന്ന അര്‍പ്പണമനോഭാവം ശ്രേയയെ പകരക്കാരില്ലാത്ത ശബ്ദമാധുര്യമാക്കി മാറ്റുന്നു. മലയാളത്തിലോ ഹിന്ദിയിലോ ബംഗാളിയിലോ ഒതുങ്ങുന്നതല്ല ശ്രേയയുടെ സംഗീത ലോകം. ഉര്‍ദു, ആസാമീസ്, ഭോജ്പുരി, കന്നഡ, ഒഡിയ, പഞ്ചാബി, തമിഴ്, മറാത്തി, തെലുങ്ക് തുടങ്ങി പന്ത്രണ്ടോളം ഭാഷകളില്‍ ശ്രേയ ഗാനങ്ങള്‍ ആലപിക്കുന്നു. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് നാലു തവണ ലഭിച്ചിട്ടുണ്ട്.